ഹാരി മഗ്വേറിനും സ്കോട്ട് മക്‌ടോമിനയ്ക്കും വേണ്ടി വെസ്റ്റ് ഹാം ബിഡ് സമര്‍പ്പിച്ചിരിക്കുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹാരി മഗ്വേറിനും സ്കോട്ട് മക്‌ടോമിനയ്ക്കും വേണ്ടി വെസ്റ്റ് ഹാം 50 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ഒരു ബിഡ് സമര്‍പ്പിച്ച് കഴിഞ്ഞു.ഡെക്ലാൻ റൈസിനെ ആഴ്‌സണലിന് 105 മില്യൺ പൗണ്ടിന് വിറ്റിട്ടും ഈ വേനൽക്കാലത്ത് ഹാമേഴ്‌സിന് ഇതുവരെ ആരെയും തന്നെ സൈന്‍ ചെയ്തിട്ടില്ല.

25 കാരനായ മെക്സിക്കോ മിഡ്ഫീൽഡർ എഡ്സൺ അൽവാരസിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ അവര്‍ അയാക്സുമായി ചര്‍ച്ച നടത്തി വരുന്നുണ്ട്.ശനിയാഴ്ച ബയേർ ലെവർകൂസനോട് 4-0 ന് തോറ്റതിന് ശേഷം, ഹാമേഴ്സിന്റെ റിക്രൂട്ട്മെന്റ് ഡ്രൈവിനു തിടുക്കം വെച്ചിട്ടുണ്ട്.ഇരു താരങ്ങളെ വില്‍ക്കാന്‍ യുണൈറ്റഡ് തയ്യാര്‍ ആണ്.ആദ്യ പ്ലേയിംഗ് ഇലവനില്‍ ഇല്ല എങ്കിലും ഇരുവരും ടെന്‍ ഹാഗിന്‍റെ പ്ലാനില്‍ ഉള്ളവര്‍ ആണ്.അതിനാല്‍ ഇരുവരേയും വില്‍ക്കണം എങ്കില്‍ പകരം താരങ്ങളെ കണ്ടെത്താന്‍ മാനേജ്മെന്റിന് കഴിയണം എന്ന് ടെന്‍ ഹാഗ് പറഞ്ഞിരിക്കുന്നു.