സെൽറ്റ വിഗോയില്‍ നിന്നും ഗാബ്രി വീഗയെ റാഞ്ചാന്‍ നാപോളി
സെൽറ്റ വിഗോ താരം ഗാബ്രി വീഗ ഈ വേനൽക്കാലത്ത് ക്ലബിൽ നിന്ന് പുറത്തുപോകാനുള്ള സാധ്യത വര്‍ധിക്കുന്നു.ട്രാൻസ്ഫർ വിൻഡോ അതിന്റെ രണ്ടാം പകുതിയിലേക്ക് നീങ്ങുമ്പോൾ, സെൽറ്റയ്ക്ക് താരത്തിനു വേണ്ടി ആദ്യ ബിഡ് ലഭിച്ചു.ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവയുൾപ്പെടെയുള്ള പ്രീമിയർ ലീഗ് ടീമുകളുടെ ഒരു നിര തന്നെ താരതിനുമേല്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും ഇവരാരും തന്നെ ഒരു ഫോര്‍മല്‍ ഓഫര്‍ നല്‍കിയിട്ടില്ല.

നാപോളി വീഗയ്ക്ക് വേണ്ടി 30 മില്യൺ യൂറോ ഓഫർ നൽകിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സെൽറ്റ ഈ ഓഫർ അപ്പോള്‍ തന്നെ നിരസിച്ചിരിക്കുന്നു.താരത്തിനെ വില്‍ക്കാന്‍ 40 മില്യണ്‍ യൂറോ വേണം എന്നാണു സ്പാനിഷ് ക്ലബ് ആവശ്യപ്പെടുന്നത്.ഈ ഓഫര്‍ നിലവിലെ സാഹചര്യങ്ങളില്‍ വര്‍ധിപ്പിക്കാന്‍ തന്നെ നാപോളി തീരുമാനിച്ചിരിക്കുന്നത്.അതിനു വേണ്ടി സെല്‍റ്റയുമായി ചര്‍ച്ച നടത്താന്‍ സീരി എ ക്ലബ് ഒരുങ്ങി കഴിഞ്ഞു.