EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണയ്ക്ക് വേണ്ടി വീണ്ടും കളിക്കാൻ നെയ്മര്‍ ; തീരുമാനം മാറ്റാതെ സാവി

August 8, 2023

ബാഴ്‌സലോണയ്ക്ക് വേണ്ടി വീണ്ടും കളിക്കാൻ നെയ്മര്‍ ; തീരുമാനം മാറ്റാതെ സാവി

ഈ മാസം അവസാനം ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ബ്രസീലിയൻ താരം നെയ്മർ ക്ലബ് പാരീസ് സെന്റ് ജെർമെയ്ൻ വിടാൻ സാധ്യതയുണ്ട്.സുഹൃത്ത് ആയ മെസ്സിയും കൂടാതെ കിലിയന്‍ എംബാപ്പെയും പോയതോടെ പിഎസ്ജി ടീമില്‍ തുടരുന്നതില്‍ വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല എന്ന് അദ്ദേഹം കരുതുന്നുണ്ടത്രേ.

ദി ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, മുൻ ക്ലബ് ബാഴ്‌സലോണയിലേക്ക് മടങ്ങാൻ നെയ്‌മറിന് താൽപ്പര്യമുണ്ടെങ്കിലും ക്ലബ്ബിന് അദ്ദേഹത്തെ താങ്ങാൻ കഴിയില്ല, കാരണം ബാലന്‍സ് ബുക്ക് ക്രമീരണം നടത്താന്‍ പല താരങ്ങളെയും അവര്‍ക്ക് വില്‍ക്കേണ്ടി വരും.ഇത് കൂടാതെ താരത്തിനെ ടീമില്‍ കളിപ്പിക്കാന്‍ മാനേജര്‍ സാവിക്ക് തീരെ താല്‍പര്യം ഇല്ലത്രേ.ഒരു സൂപ്പര്‍സ്റ്റാര്‍ വരുന്നതോടെ ടീമിനെ നിയന്ത്രിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടും എന്ന് സാവി കരുതുന്നു.എന്നാല്‍ ക്ലബ്‌ പ്രസിഡന്റ്‌ ആയ ലപോര്‍ട്ടക്ക് നെയ്മറെ കൊണ്ടുവരാന്‍ അതിയായ താല്പര്യം ഉണ്ട്.ക്ലബിന്റെ ഗ്ലാമര്‍ ബ്രസീലിയന്‍ വരുന്നതോടെ വര്‍ധിക്കും എന്നും അദ്ദേഹം കരുതുന്നു.

Leave a comment