ബയേൺ മ്യൂണിക്കിന്റെ അവസാന ബിഡ് നിരസിച്ച് ടോട്ടന്‍ഹാം
ഹാരി കെയ്‌നിനായുള്ള ബയേൺ മ്യൂണിക്കിന്റെ മറ്റൊരു ബിഡ് ടോട്ടൻഹാം നിരസിച്ചു,ജർമ്മൻ ക്ലബ് ഇപ്പോള്‍ കെയിനിനു വേണ്ടി ഇനിയൊരു ശ്രമം നടത്താണോ എന്ന തീരുമാനത്തില്‍ ആണ്.ടോട്ടൻഹാമിന്റെ വിലയേക്കാൾ 25 മില്യൺ പൗണ്ട് കുറവ് ആയിരുന്നു ബായെന്‍ നല്‍കിയ ബിഡ്.100 മില്യണ്‍ പൗണ്ടും ആഡ് ഒണും ഉള്‍പ്പടെ ബയേണ്‍ നല്‍കിയ ബിഡ് മാര്‍ക്കറ്റ് അനുസരിച്ച് ന്യായം ആണ്.
എന്നാല്‍ ഹാരി കെയിനിനെ പോലൊരു താരത്തിന് ട്രാന്‍സ്ഫര്‍ ഫീസ് ഇതിലും അധികം വേണം എന്നാണു ടോട്ടന്‍ഹാം ഓണര്‍ ഡാനിയല്‍ ലെവി കരുതുന്നത്.നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ടോട്ടന്‍ഹാമിന്‍റെ ഈ പ്രവര്‍ത്തി ബയേണിനെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.അതിനാല്‍ മറ്റൊരു സ്ട്രൈക്കറെ സൈന്‍ ചെയ്യാന്‍ ആയിരിക്കും ജര്‍മന്‍ ക്ലബ് തീരുമാനിക്കാന്‍ പോകുന്നത്.അടുത്ത സമ്മറില്‍ താരത്തിനെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ ആയിരിക്കും ബയേണിന്റെ ലക്ഷ്യം.