ഹാരി കെയിനിനു പോക്കര്‍ ; ഷക്തർ ഡൊനെറ്റ്സ്കിനെ തകര്‍ത്ത് ടോട്ടന്‍ഹാം
കാണികള്‍ക്ക് മുന്നില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നലെ തുര്‍ക്കിഷ് ക്ലബ് ആയ ഷക്തർ ഡൊനെറ്റ്സ്കിനെ 5-1 ന് തോൽപിച്ചു കൊണ്ട് ടോട്ടന്‍ഹാം ഒരു മികച്ച തുടക്കം കുറിച്ചു.ബയേൺ മ്യൂണിക്കിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയ ഹാരി കെയിന്‍ ആയിരുന്നു ഇന്നലെ നാല് ഗോളുകള്‍ നേടിയത്.എക്സ്ട്രാ ടൈമില്‍ ഡാന്‍ സ്കാര്‍ലെറ്റും സ്കോര്‍ബോര്‍ഡില്‍ ടോട്ടന്‍ഹാമിന് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.
38 മിനിറ്റിൽ പെനാൽറ്റിയിലൂടെ ആണ് കെയ്‌ൻ സ്‌കോറിംഗ് ആരംഭിച്ചത്.ഹാഫ് ടൈമിന് വിസില്‍ മുഴങ്ങുന്നതിനു മുന്‍പ് കെവിന്‍ കേള്‍സിയിലൂടെ ഷക്തര്‍ സമനില പിടിച്ചു.എന്നാൽ രണ്ടാം പകുതിയിൽ തുടക്കം മുതല്‍ക്ക് തന്നെ കെയ്ൻ ടോട്ടന്‍ഹാമിന് വേണ്ടി ഗോളുകള്‍ നേടി.ഈ ഒരു പ്രകടനത്തോടെ ഹാരി കേയിനിനെ സൈന്‍ ചെയ്യണം എങ്കില്‍ ബയേണ്‍ മ്യൂണിക്കിനു തങ്ങളുടെ ട്രാന്‍സ്ഫര്‍ ഫീസ് ഇനിയും വര്‍ധിപ്പിക്കേണ്ടി വരും.