ചരിത്രത്തില്‍ ആദ്യമായി ടിവി, ഡിജിറ്റൽ അവകാശങ്ങൾ വിറ്റ വകയില്‍ ഒരു ബില്യണ്‍ ഡോളര്‍ ബിസിസിഐക്ക് ലഭിക്കും
2028 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിൽ ഇന്ത്യയുടെ 88 ഹോം ഗെയിമുകൾക്കായുള്ള പ്രത്യേക ടിവി, ഡിജിറ്റൽ അവകാശങ്ങൾ വിറ്റതിലൂടെയുള്ള മൊത്തം വരുമാനം ബിസിസിഐക്ക് 1 ബില്യൺ ഡോളർ (ഏകദേശം 8200 കോടി രൂപ) മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.88 മത്സരങ്ങളില്‍ 25 ടെസ്റ്റുകളും 27 ഏകദിനങ്ങളും 36 ടി20യും ഉള്‍പ്പെടുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ 21 ഹോം മത്സരങ്ങളും (അഞ്ച് ടെസ്റ്റ്, 6 ഏകദിനം, 10 ടി20) ഇംഗ്ലണ്ടിനെതിരായ 18 മത്സരങ്ങളും (10 ടെസ്റ്റ്, 3 ഏകദിനം, 5 ടി20) ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള പരമ്പരകള്‍.കഴിഞ്ഞ അഞ്ച് വർഷത്തെ (2018-23) കണക്ക് എടുത്ത് നോക്കുകയാണ് എങ്കില്‍ സ്റ്റാർ ഇന്ത്യയിൽ നിന്ന് ബിസിസിഐ 6138 കോടി രൂപ നേടിയിട്ടുണ്ട്. കഴിഞ്ഞ തവണയിലെ പോലെ ആയിരിക്കില്ല ഇത്തവണ ബിസിസിഐ ബിസിനസ് നടത്താന്‍ പോകുന്നത്.മത്സരങ്ങളുടെ ഡിജിറ്റല്‍,ടിവി അവകാശം രണ്ടേ വെവേറെ ബിഡുകള്‍ ആയിട്ടായിരിക്കും ബിസിസിഐ സ്വീകരിക്കാന്‍ പോകുന്നത്.ഐപിഎൽ മീഡിയ അവകാശ ലേലത്തിൽ റിലയൻസ് ഡിജിറ്റൽ ബിഡ് നേടുകയും സ്റ്റാർ ടിവി അവകാശം നേടുകയും ചെയ്തിരുന്നു.