ലോകകപ്പിനുള്ള “മികച്ച നാല്” ടീമുകളെ തിരഞ്ഞെടുത്ത് ഗ്ലെൻ മഗ്രാത്ത്
ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഏകദേശം രണ്ട് മാസങ്ങൾ ശേഷിക്കെ, ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത് ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ എത്താന്‍ സാധ്യതയുള്ള നാലു ടീമുകളെ തിരഞ്ഞെടുത്തു.മൂന്ന് തവണ ലോകകപ്പ് ജേതാവും ടൂർണമെന്റിന്റെ ചരിത്രത്തിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനുമായ മഗ്രാത്ത്, ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ് വളരെ കടുത്തത് ആയിരിക്കും എന്ന് കരുതുന്നതായും വെളിപ്പെടുത്തി.

ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവര്‍ക്ക് ആണ് മുന്‍ ഓസീസ് താരം മുന്‍തൂക്കം നല്‍കുന്നത്.”ഞാൻ ഓസ്ട്രേലിയയെ ഉൾപ്പെടുത്തിയതിൽ ആര്‍ക്കും തന്നെ അത്ഭുതം ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നു.അവരുടെ നാട്ടില്‍ ആണ് കളിക്കുന്നത് എന്നത് ഇന്ത്യന്‍ ടീമിന് വളരെ അധികം അനുകൂലമായ സാഹചര്യം ആണ്.. ഇംഗ്ലണ്ട് മികച്ച ക്രിക്കറ്റ് കളിക്കുന്നു, പാകിസ്ഥാന് ടീമിന് എതിരാളികളെ സര്‍പ്രൈസ് ചെയ്യിക്കാനുള്ള കഴിവ് ഉണ്ട്.ഈ നാല് ടീമുകള്‍ ശേഷിക്കുന്നവരെക്കാള് എത്രയോ മുകളില്‍ ആണ്.”മഗ്രാത്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.