ബാഴ്സക്ക് വേണ്ടി മികച്ച ഫോമില്‍ കളിക്കുവാന്‍ കഴിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ഔബമേയാങ്
18 മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഗാബോണ്‍ താരമായ ഔബമേയാങ് ക്ലബ് മാറുന്നത്.ആഴ്സണലില്‍ നിന്ന് ബാഴ്സലോണ അതിനുശേഷം ചെല്‍സി ഇപ്പോള്‍ ഫ്രഞ്ച് ക്ലബ്.താരത്തിനു എവിടെയും ഒരു വര്‍ഷം പോലും തികച്ച് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ബാഴ്സലോണയിൽ ഔബമേയാങ് ആറുമാസം മാത്രം ചെലവഴിച്ചു, പക്ഷേ അക്കാലത്ത് ഡ്രസ്സിംഗ് റൂമിലും ആരാധകരുടെയും ഹൃദയം കീഴടക്കിയാണ് അദ്ദേഹം ടീം വിട്ടത്.

എന്നാല്‍ താരത്തിന്റെ ചെല്‍സിയിലെ സ്പെല്‍ വളരെ മോശം ആയിരുന്നു.താരത്തിന് സ്വയം തെളിയിക്കാന്‍ പോലുമുള്ള അവസരം അവിടെ നിന്ന് ലഭിച്ചിരുന്നില്ല.അതിനുള്ള കാരണം എന്താണ് എന്ന് ഇന്നലെ താരം മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.”ബാഴ്സ എന്ന ക്ലബ് തുടക്കം മുതല്‍ക്ക് തന്നെ എനിക്ക് എല്ലാ രീതിയില്‍ ഉള്ള പിന്തുണയും നല്‍കിയിട്ടുണ്ട്.ഇരു ക്ലബുകളിലും സ്റ്റാഫും കളിക്കാരും എന്നെ സ്വീകരിച്ച രീതി വളരെ വിത്യസ്ഥം ആയിരുന്നു.ഞാൻ ചെൽസിയിൽ എത്തിയപ്പോൾ സന്ദർഭം തികച്ചും വ്യത്യസ്തമായിരുന്നു.തോമസ് ടുഷലിനെ മാനേജ്മെന്റ് പറഞ്ഞുവിട്ടതോടെ എന്റെ സാഹചര്യം അവിടെ വളരെ മോശമായി.” ഔബമേയാങ് ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.