മെസ്സിയുടെ മുഖത് വീണ്ടും സന്തോഷം കാണാന്‍ കഴിഞ്ഞു – ജോര്‍ഡി ആല്‍ബ
ഇന്റർ മിയാമിയിലേക്ക് മാറിയതിന് ശേഷം ലയണൽ മെസ്സി തന്റെ സന്തോഷം വീണ്ടെടുത്തുവെന്ന് ജോർഡി ആൽബ വെളിപ്പെടുത്തി.പിഎസ്ജിയിൽ അർജന്റീന താരം അതീവ മാനസിക പിരിമുറുക്കം അനുഭവിച്ചു എന്ന് പറഞ്ഞ ആല്‍ബ അമേരിക്കയില്‍ ഏറ്റെടുത്ത വെല്ലുവിളി എന്ത് വില കൊടുത്തും നേടിയെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് മെസ്സി എന്നും വെളിപ്പെടുത്തി.പിഎസ്ജി ടീമങ്കങ്ങള്‍,മാനെജ്മെന്റ്,ആരാധകര്‍ എന്നിവരുമായി മെസ്സിയുടെ ബന്ധം വഷലായതിനെ തുടര്‍ന്ന് ആണ് താരം ക്ലബ് വിട്ടത്.

“ഈ ടീമില്‍ അദ്ദേഹത്തിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിഎസ്ജിയിൽ അദ്ദേഹത്തിന്‍റെ പിന്തുണക്ക് ആരും തന്നെ വന്നില്ല.ബാഴ്സയില്‍ ഉണ്ടായിരുന്ന സന്തോഷം മയാമിയിലേക്ക് വന്നതിനു ശേഷം മെസ്സി വീണ്ടെടുത്തിരിക്കുന്നു.അത് മെസ്സിയുടെ മുഖത് കാണാന്‍ കഴിയുന്നുണ്ട്.”ആല്‍ബ ഗോളിനോട് പറഞ്ഞു.ബാഴ്‌സലോണയില്‍ 300 ല്‍ പരം മത്സരം കളിച്ച മെസ്സി – ആല്‍ബ ജോഡി മയാമി ടീമിന് വേണ്ടി ഈ ആഴ്ച്ച വീണ്ടും ഒന്നിച്ച് കളിച്ചിരുന്നു.