ഡേവിഡ് റായക്ക് വേണ്ടി ആഴ്സണലിന്റെ ഓപ്പണിംഗ് ബിഡ് നിരസിക്കാന്‍ ഒരുങ്ങി ബ്രെന്റ്ഫോര്‍ഡ്
ഗോൾകീപ്പർ ഡേവിഡ് റായക്ക് വേണ്ടിയുള്ള ആഴ്സണലിന്റെ ഓപ്പണിംഗ് ഓഫർ ബ്രെന്റ്ഫോർഡ് നിരസിക്കാന്‍ ഒരുങ്ങുന്നു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്രെന്റ്ഫോര്‍ഡില്‍ നിന്ന് മാറാന്‍ ഒരുങ്ങുകയാണ് 27-കാരനായ ഗോള്‍ കീപ്പര്‍.താരത്തിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക്,ടോട്ടന്‍ഹാം എന്നിവര്‍ പല തവണ ശ്രമിച്ചു എങ്കിലും ഒരു ബിഡ് നല്കാന് ഇരു കൂട്ടരും തയ്യാറല്ല.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെ സൈന്‍ ചെയ്യാന്‍ മുന്നില്‍ ഉള്ളത് ആഴ്സണല്‍ ആണ്.ഏകദേശം 20 മില്യൺ പൗണ്ട് ആഡ് ഓണ്‍ ഉള്‍പ്പടെ 3 മില്യണ്‍ പൗണ്ട് ഇതായിരുന്നു താരത്തിനു വേണ്ടി ആഴ്സണല്‍ നല്കിയ ബിഡ് തുക എന്ന് ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുതിയിരുന്നു.എന്നാല്‍ താരത്തിനു വേണ്ടി 40 മില്യണ്‍ യൂറോയുടെ അടുത്തേക്ക് ഒരു ബിഡ് തുക ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിനെ പറഞ്ഞു വിടാന്‍ തങ്ങള്‍ തയ്യാറാവുകയുള്ളൂ എന്ന് ബ്രെന്റ്ഫോര്‍ഡ് മുഖ്യ പരിശീലകൻ തോമസ് ഫ്രാങ്ക് വെളിപ്പെടുത്തിയിരുന്നു.