വലൻസിയയിൽ നിന്ന് യൂനസ് മൂസയെ സൈന്‍ ചെയ്യാന്‍ എസി മിലാൻ
വലൻസിയയിൽ നിന്ന് യുഎസ്എ അന്താരാഷ്ട്ര മിഡ്ഫീൽഡർ യൂനുസ് മൂസയെ സൈനിംഗ് ചെയ്തതായി എസി മിലാൻ സ്ഥിരീകരിച്ചു.മൂസ 2028 വേനൽക്കാലം വരെ നീളുന്ന അഞ്ചു വര്‍ഷത്തെ കരാറില്‍ ആണ് ഒപ്പിട്ടത്.ഇതിന് 20 മില്യൺ യൂറോ ചിലവായതായി വിശ്വസിക്കപ്പെടുന്നു.റൂബൻ ലോഫ്റ്റസ്-ചീക്ക്, ക്രിസ്റ്റ്യൻ പുലിസിക്, സാമുവൽ ചുക്വ്യൂസ്, ടിജാനി റെയ്ൻഡേഴ്സ്, നോഹ ഒകാഫോർ, ലൂക്കാ റൊമേറോ, മാർക്കോ സ്പോർട്ടിയല്ലോ എന്നിവര്‍ക്ക് ശേഷം മിലാന്റെ വേനൽക്കാലത്തെ എട്ടാമത്തെ സൈനിംഗാണ് മൂസ.

ആഴ്സണൽ യൂത്ത് അക്കാദമിയിലൂടെ ജൂനിയര്‍ ഫുട്ബാള്‍ കളിച്ച് തുടങ്ങിയ മൂസ 2019 ൽ ഗണ്ണേഴ്സിൽ നിന്ന് ഇറങ്ങി വന്നു.108 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി വലൻസിയയിൽ അദ്ദേഹം തിളങ്ങി.2022-23 കാമ്പെയ്നിൽ 37 ഗെയിമുകളിൽ മൂസ രണ്ട് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ട്രെന്ടോയുമായി നടക്കാന്‍ പോകുന്ന സൗഹൃദ മത്സരത്തിൽ ആയിരിക്കും മൂസയ്ക്ക് മിലാനിൽ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്.