ഒഫീഷ്യല്‍ – 15 മില്യണ്‍ യൂറോക്ക് കെസ്സിയെ വാങ്ങി അൽ-അഹ്‌ലി
എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാനുള്ള കരാർ അൽ-അഹ്‌ലിയുമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.2026 വരെ നാല് വർഷത്തെ കരാറിൽ കെസ്സി ഒപ്പിട്ടേക്കും.സൗദി ക്ലബ് താരത്തിന് 20 മില്യൺ യൂറോ സാലറി നല്‍കിയേക്കും.

2022-ൽ എസി മിലാനിലെ കരാര്‍ കാലഹരണപ്പെട്ടപ്പോൾ ആണ് കെസ്സി സൗജന്യ ഏജന്റായി ബാഴ്സയില്‍ ചേര്‍ന്നത്.വേണ്ടുവോളം അവസരം ലഭിച്ചില്ല എങ്കിലും കിട്ടിയ നിമിഷങ്ങള്‍ എല്ലാം താരം വേണ്ടപോലെ വിനിയോഗിച്ചു.മിഡ് സീസണില്‍ പല മുന്‍നിര താരങ്ങള്‍ക്കും പരിക്ക് പറ്റിയപ്പോള്‍ കെസ്സിയുടെ സേവനം മാനേജര്‍ സാവിക്ക് വലിയ ആശ്വാസം ആയിരുന്നു. താരത്തിനെ വിറ്റ കണക്കില്‍ ബാഴ്സക്ക് ലഭിക്കുന്നത് 15 മില്യൺ യൂറോ ആണ്.ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ഭീഷണി നേരിടുന്ന അവര്‍ക്ക് കെസ്സിയുടെ വില്പന വലിയൊരു നേട്ടമായി തന്നെ കണക്കാക്കാം.