ഗോണ്‍സാലോ റാമോസിന്റെ സൈനിങ്ങും ഈ ആഴ്ച്ച പൂര്‍ത്തിയാക്കാന്‍ പിഎസ്ജി
ബെൻഫിക്കയിൽ നിന്ന് 80 മില്യൺ യൂറോക്ക് പാരീസ് സെന്റ് ജെർമെയ്നിലേക്ക് ചേരുന്നതിന്റെ വക്കിലാണ് ഗോണ്‍സാലോ റാമോസ്.ബെൻഫിക്ക സ്ട്രൈക്കർ ആയ റാമോസിന്റെ സൈനിങ്ങ് ഉടന്‍ തന്നെ പിഎസ്ജി പൂര്‍ത്തിയാക്കും എന്ന് ഫാബ്രിസിയോ റൊമാനോ അവകാശപ്പെട്ടു.താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ ഇത്രയും കാലം യുണൈറ്റഡും ഉണ്ടായിരുന്നു എങ്കിലും പിഎസ്ജി നല്കിയ പോലൊരു ഓഫര്‍ നല്കാന് അവര്‍ക്ക് ആയില്ല.
കഴിഞ്ഞ 18 മാസമായി ബെൻഫിക്കയില്‍ ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് റാമോസ് കാഴ്ച്ചവെക്കുന്നത്.മികച്ച ഫോം മൂലം ലോകകപ്പിനുള്ള പോർച്ചുഗീസ് ദേശീയ ടീമിൽ ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.സ്വിറ്റ്സർലൻഡിനെതിരായ ഹാട്രിക്കിലൂടെ അദ്ദേഹം തന്റെ കഴിവ് പുറത്ത് എടുക്കുകയും ചെയ്തു.ഈ പ്രകടനത്തിന് ശേഷമാണ് താരത്തിനെ പല മുന്‍നിര ക്ലബുകളും ശ്രദ്ധിച്ച് തുടങ്ങുന്നത്.റാമോസിനെ കൂടാതെ ബാഴ്സയില്‍ ഉസ്മാന് ഡേമ്പലെയേയും കൊണ്ടുവരുന്നതില്‍ പിഎസ്ജി വിജയം കണ്ടിരിക്കുന്നു.മുന്‍ സ്പാനിഷ് കോച്ച് ആയ ലൂയി എന്റിക്കെക്ക് കീഴില്‍ ഒരു പുതിയ സ്പോര്‍ട്ടിങ്ങ് സ്പോര്‍ട്ടിങ്ങ് പ്രോജെക്ട്ടിനു ആരംഭം കുറിക്കാനുള്ള ഒരുക്കത്തില്‍ ആണ് പാരിസ് ക്ലബ്.