ജീൻ-ക്ലെയർ ടോഡിബോ – മാഞ്ചസ്റ്ററിന്റെ സെന്റര്‍ ബാക്ക് സൈനിങ്ങ് ടാര്‍ഗറ്റ്
ഫാബ്രിസിയോ റൊമാനോ നല്കിയ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും നൈസ് ഡിഫൻഡർ ജീൻ-ക്ലെയർ ടോഡിബോയുടെ സൈനിങ്ങ് ഉറപ്പാക്കാന്‍ ലക്ഷ്യം ഇടുന്നു.2023/24 സീസണിന് മുന്നോടിയായി റെഡ് ഡെവിൾസും എറിക് ടെൻ ഹാഗും ഭയങ്കര തിരക്കില്‍ ആയിരുന്നു.പ്രീ സീസണില്‍ വളരെ മോശം ഫോമില്‍ ആണ് യുണൈറ്റഡ് കളിച്ചത്.കൂടാതെ ഈ സമ്മര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ പല ഹൈ പ്രൊഫൈല്‍ സൈനിങ്ങുകളും നടത്തികഴിഞ്ഞു.

എന്നാല്‍ ഇന്നലെ ട്രാൻസ്ഫർ വിദഗ്ധനായ റൊമാനോ “കോട് ഓഫ്സൈഡ് ” എന്ന കോളത്തില്‍ എഴുതിയത് പ്രകാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സമ്മര്‍ വിന്‍ഡോ അടയുന്നത് മുന്‍പ് തന്നെ ബാഴ്സക്ക് വേണ്ടി മുന്‍പ് കളിച്ച ഫ്രഞ്ച് പ്രതിരോധ താരമായ ടോഡിബോയെ സൈന്‍ ചെയ്യാനുള്ള സാദ്ധ്യതകള്‍ കാര്യമായി തിരക്കുന്നുണ്ട്.30 മില്യൺ ട്രാൻസ്ഫർ ഫീസ് മൂല്യമുള്ള താരം ഇപ്പോള്‍ ഫ്രഞ്ച് ക്ലബ് ആയ നീസിനു വേണ്ടിയാണ് കളിക്കുന്നത്.2019 ൽ ബാഴ്സലോണയിലേക്ക് മാറുന്നതിന് മുമ്പ് താരം ടൗളൂസിലെ അക്കാദമിയില്‍ നിന്നാണ് കളി പഠിച്ചത്.കറ്റാലൻ ഭീമന്മാർക്ക് വേണ്ടി വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച താരം പിന്നീട് എഫ്സി ഷാൽക്കെ, ബെൻഫിക്ക എന്നിവിടങ്ങളില്‍ ലോണില്‍ കളിക്കാന്‍ പോയി.