ലാലിഗയില്‍ ഇന്ന് സെവിയ്യ – റയല്‍ പോരാട്ടം
ഈ സീസണിലെ അവസാന എവേ മത്സരത്തിനു തയ്യാര്‍ എടുത്ത് റയല്‍ മാഡ്രിഡ്.ഇന്ന് രാത്രി പത്തര മണിക്ക് റാമോണ്‍ സ്റ്റേഡിയത്തില്‍ വെച്ച് സേവിയ്യയെ ആണ് റയല്‍ നേരിടാന്‍ പോകുന്നത്.ചാമ്പ്യന്‍സ് ലീഗ്,ലാലിഗ ട്രോഫികള്‍ നഷ്ട്ടപ്പെട്ട റയലിന്റെ പ്രകടനം ഈ സീസണില്‍ ശരാശരിയിലും താഴെ ആയിരുന്നു.കോപ ഡേല്‍ റിയ ട്രോഫി മാത്രമാണ് റയലിന് നേടാന്‍ സാധിച്ച ട്രോഫി.

ക്ലബ് വേള്‍ഡ് കപ്പ് നേടി എങ്കിലും അത് കഴിഞ്ഞ സീസണില്‍ നേടിയതായേ കണക്ക് കൂട്ടുകയുള്ളൂ.കഴിഞ്ഞ മത്സരത്തില്‍ റയോ വലക്കാനോയേ ഒന്നിനെതിരെ രണ്ടു ഗോളിന് റയല്‍ തോല്‍പ്പിച്ചിരുന്നു.89 ആം മിനുട്ടില്‍ റോഡ്രിഗോ നേടിയ ഗോളിലൂടെ ആണ് റയല്‍ വിജയം കരസ്ഥമാക്കിയത്.സെവിയ്യ ആകട്ടെ ലീഗില്‍ പത്താം സ്ഥാനത് ആണ്.ലാലിഗയിലെ ക്ലബിന്റെ പ്രകടനം മോശം ആയിരുന്നു എങ്കിലും യൂറോപ്പ ടൂര്‍ണമെന്റില്‍ പല വമ്പന്മാരെയും അട്ടിമറിച്ച് കൊണ്ട് ഫൈനലില്‍ എത്താന്‍ സെവിയ്യക്ക് കഴിഞ്ഞു.ഈ സീസണില്‍ ഇരു ടീമുകളും ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റയല്‍ വിജയിച്ചിരുന്നു.