നെക്സ്റ്റ് ജനറേഷൻ കപ്പ്: സ്റ്റെല്ലൻബോഷ് എഫ്‌സിക്കെതിരെ വിജയിച്ച് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് എഫ്‌സി ചാമ്പ്യന്മാരായി
റിലയൻസ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജനറേഷൻ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്റ്റെല്ലൻബോഷ് എഫ്‌സിയെ പരാജയപ്പെടുത്തി വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് എഫ്‌സി ജേതാക്കളായി. ആദ്യ പകുതിയിൽ വോൾവ്‌സ് 29-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ 46-ാം മിനിറ്റിൽ സ്റ്റെല്ലൻബോഷ് സമനില ഗോൾ നേടിയതോടെ ഉച്ചകോടിയിലെ പോരാട്ടം നിശ്ചിത സമയത്ത് 1-1 ന് അവസാനിച്ചു,
ആദ്യപകുതിയിൽ ഇരുടീമുകളിലും വോൾവ്‌സ് ആയിരുന്നു കൂടുതൽ ആവേശം നിലനിർത്തിയത്. ഒലിവർ ടിപ്‌ടണിനെപ്പോലുള്ളവർ പിച്ചിന്റെ രണ്ടറ്റത്തും ഷിഫ്റ്റ് വരുത്തിക്കൊണ്ട് ആക്രമണ നീക്കങ്ങൾ ആരംഭിക്കുന്നതിൽ അവരുടെ ബാക്ക്‌ലൈൻ മുൻകൈ എടുത്തു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ വോൾവ്‌സ് അവരുടെ അഞ്ച് സ്പോട്ട് കിക്കുകളിൽ നിന്നും ഗോളുകൾ നേടി വിജയം ഉറപ്പിച്ചു