പരിക്ക് സാരം ; എഫ്എ കപ്പ് ഫൈനലിൽ ആന്തണി കളിക്കാന്‍ സാധ്യത കുറവ്
മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി അടുത്ത മാസം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ എഫ്എ കപ്പ് ഫൈനലിൽ കളിക്കുന്നത് സംശയത്തിലാണ്.ഇന്നലത്തെ ചെല്‍സിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തില്‍ താരത്തിനു ചെൽസി ഡിഫൻഡർ ട്രെവോ ചലോബയുയുടെ ചാലഞ്ചില്‍ കഠിനമായ പരിക്ക് ഏറ്റതായി കാണപ്പെട്ടു.റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിന്‍റെ കണംങ്കാലിന് ആണ് പ്രശ്നം.

യുണൈറ്റഡിന്റെ അവസാന ലീഗ് മത്സരത്തില്‍ താരം എന്തായാലും ഇനി കളിച്ചേക്കില്ല. താരത്തിന്‍റെ സ്കാനിങ്ങ് റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.അതറിഞ്ഞാല്‍ മാത്രമേ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുകയുള്ളൂ എന്നാണ് മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ടീം പറയുന്നത്. സിറ്റിക്കെതിരായ മത്സരത്തില്‍ ആന്തണിയുടെ അഭാവം ടെന്‍ ഹാഗിനു വലിയൊരു തിരിച്ചടി തന്നെ ആയിരിക്കും.താരത്തിന്‍റെ പരിക്ക് ഭേദം ആയില്ല എങ്കില്‍ ആന്തണിക്ക് പകരം ജാഡന്‍ സാഞ്ചോക്ക് ആയിരിക്കും ആദ്യ ടീമില്‍ കളിക്കാന്‍ നറുക്ക് വീഴാന്‍ പോകുന്നത്.