എഡ്വാർഡ് മെൻഡിയേ വിറ്റ് പണം സ്വരൂപ്പിക്കാന്‍ ചെല്‍സി
ചെൽസി തങ്ങളുടെ രണ്ട് ഫസ്റ്റ്-ടീം ഗോൾകീപ്പർമാരിൽ ഒരാളെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു.ചെല്‍സിയുടെ ഫസ്റ്റ് – സെക്കന്റ് ചോയ്സ് ഗോള്‍ കീപ്പര്‍മാര്‍ ഇരുവരും മികച്ച ഫോമില്‍ ആണ്.ഇരുവരില്‍ ഒരാളെ മാത്രം ടീമില്‍ വെച്ചാല്‍ മതി എന്നാണു മാനേജ്മെന്റിന്റെ തീരുമാനം.നിലവിലെ സാഹചര്യം അനുസരിച്ച് എഡ്വാർഡ് മെൻഡി ആയിരിക്കും ചെല്‍സിയില്‍ നിന്നും വിട പറയാന്‍ പോകുന്നത്.

2020 ൽ ചെൽസിയിൽ ചേരുകയും തന്റെ അരങ്ങേറ്റ സീസണിൽ തന്നെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്ത 31 കാരനായ മെൻഡി ഇപ്പോള്‍ ബെഞ്ചില്‍ ആണ്.കൂടാതെ താരത്തിന്‍റെ സാലറി വളരെ കൂടുതല്‍ ആയതും ചെല്‍സിയുടെ കണ്ണിലെ വലിയൊരു കരടായി നിലനില്‍ക്കുന്നു.അതിനാല്‍ കെപയുടെ പൂര്‍ത്തിയാവാന്‍ പോകുന്ന കരാര്‍ നീട്ടി നല്‍കി കൊണ്ട് മെന്റിയേ വലിയൊരു തുകക്ക് വില്‍ക്കാനും ചെല്‍സി തീരുമാനിച്ചതായി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ 90 മിനുട്ട് വെളിപ്പെടുത്തി.ട്രാന്‍സ്ഫര്‍ വിപണിയില്‍ വലിയ മൂല്യം ഉള്ള താരത്തിനെ നല്ലൊരു തുകക്ക് വില്‍ക്കാന്‍ കഴിയും എന്ന ഉറച്ച ശുഭാപ്തി വിശ്വാസത്തില്‍ ആണ് ചെല്‍സി ബോര്‍ഡ്.