ഫെർലാൻഡ് മെൻഡിക്ക് പകരം ആൻഡ്രൂ റോബർട്ട്‌സൺ ; മാഡ്രിഡിന്റെ സമ്മര്‍ ട്രാന്‍സ്ഫറുകള്‍ക്ക് കനം വെച്ച് വരുന്നു
ലിവർപൂൾ ഡിഫൻഡർ ആൻഡ്രൂ റോബർട്ട്‌സൺ റയൽ മാഡ്രിഡിന്റെ സമ്മർ ട്രാൻസ്ഫർ ലിസ്സ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.2023-24 കാമ്പെയ്‌നിന് മുന്നോടിയായി ഫെർലാൻഡ് മെൻഡിയേ റയല്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്.അതിനാല്‍ ആ വിടവില്‍ ലിവര്‍പൂള്‍ താരത്തിനെ കളിപ്പിച്ച് നോക്കാനുള്ള തീരുമാനം ആണ് മാനേജ്മെന്റിനുള്ളത്.

ഈ സീസണിൽ എഡ്വേർഡോ കാമവിംഗയെ പലപ്പോഴും ലെഫ്റ്റ് ബാക്ക് ആയി ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ ലോസ് ബ്ലാങ്കോസ് ബോസ് ഹെഡ് കോച്ച് കാർലോ ആൻസലോട്ടി അടുത്ത ടേമിൽ മിഡ്ഫീല്‍ഡ് റോളില്‍ തന്നെ കളിപ്പിക്കും എന്ന് ഉറപ്പ് നല്‍കിയിരിക്കുന്നു.പ്രമുഖ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ ഇന്ന് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ബയേൺ മ്യൂണിക്കിന്റെ അൽഫോൻസോ ഡേവീസിനെ സൈന്‍ ചെയ്യാന്‍ ആയിരുന്നു റയല്‍ വിചാരിച്ചിരുന്നത്.എന്നാല്‍ ബയേണില്‍ നിന്നും താരത്തിനെ മോചിപ്പിക്കുക എന്നത് വളരെ ശ്രമകരമായ കര്‍ത്തവ്യം ആയതിനാല്‍ ആന്‍ഡി റോബര്‍ട്ട്സണ് അവസരം നല്‍കാന്‍ ആണ് ഇപ്പോള്‍ പ്രസിഡന്റ് പെരെസ് തീരുമാനം എടുത്തിരിക്കുന്നത്.