EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്സയില്‍ നിന്ന് പോകണം എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് വെളിപ്പെടുത്തി കൂണ്ടേ

May 26, 2023

ബാഴ്സയില്‍ നിന്ന് പോകണം എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് വെളിപ്പെടുത്തി കൂണ്ടേ

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിടാൻ തനിക്ക് പദ്ധതിയില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് ജൂൾസ് കൗണ്ടെ.കഴിഞ്ഞ ആഴ്ച്ച ബാഴ്സ ആസ്ഥാനം ആയ മുണ്ടോ ഡിപ്പോര്‍ട്ടിവോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് കൂണ്ടേ ബാഴ്സ ടീമില്‍ നിന്നും പോകാനുള്ള ആഗ്രഹം മാനേജ്മെന്റിനോട് അറിയിച്ചിരുന്നു.റൈറ്റ്  ബാക്ക് റോളില്‍  കളിക്കാനുള്ള വിമുഖതയാണ്‌ ഇതിനു പ്രധാന കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Jules Kounde insists he will not leave Barcelona this summer

 

ഇന്നലെ താരം തന്‍റെ ഒഫീഷ്യല്‍ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ആണ് വരുന്ന വാര്‍ത്തയെല്ലാം വ്യാജം ആണ് എന്ന് അറിയിച്ചത്.തനിക്ക് ഇവിടെ തുടരാന്‍ തന്നെ ആണ് ആഗ്രഹം എന്നും അദ്ദേഹം അറിയിച്ചു.2022-23ൽ ക്ലബ്ബ് തലത്തിൽ 24 കാരനായ താരം വളരെ മികച്ച സീസണ്‍ ആസ്വദിച്ചു.അറൂഹോ,ക്രിസ്റ്റ്യന്‍സണ്‍ എന്നിവര്‍ പരിക്ക് പറ്റി മാറി നിന്നപ്പോഴും ബാഴ്സയുടെ വിശ്വസ്തന്‍ ആയി കൂണ്ടേ തന്‍റെ സേവനം തുടര്‍ന്നു.

Leave a comment