തിയാഗോ സിൽവയുടെ ഒപ്പിനായി സൗദി ക്ലബുകള്‍
തിയാഗോ സിൽവയെ സൈൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പേര് വെളിപ്പെടുത്താത്ത സൗദി അറേബ്യൻ ക്ലബ്ബുകൾ ചെൽസിയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.ഫെബ്രുവരിയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരാന്‍ പുതിയ കരാർ വിപുലീകരണത്തിൽ സില്‍വ ഒപ്പുവച്ചു എങ്കിലും നിലവില്‍ ചെല്‍സി ബോര്‍ഡുമായി അത്ര നല്ല രസത്തില്‍ അല്ല അദ്ദേഹം.

ജന്മനാടായ ബ്രസീലിലേക്ക് തിരിച്ചു പോകാന്‍ ആണ് ആദ്യം അദ്ദേഹം ഉദേശിച്ചത് എങ്കിലും സൗദി അറേബ്യയിലെ ഒന്നിലധികം ക്ലബ്ബുകൾ സിൽവയെ ലീഗിന്റെ മാർക്വീ സൈനിംഗുകളിൽ ഒരാളാക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് ഫുട്ബോൾ ലണ്ടൻ അവകാശപ്പെടുന്നു.റൊണാള്‍ഡോയേ ടീമില്‍ എത്തിച്ചു കൊണ്ട് അല്‍ നാസര്‍ ആണ് ആദ്യമായി സൗദി ലീഗിന്‍റെ ഗ്ലാമര്‍ വര്‍ധിപ്പിച്ചത്.ഇപ്പോള്‍ അതെ പാത പിന്തുടരാന്‍ ആണ് മറ്റുള്ള സൗദി ക്ലബുകളും ശ്രമിക്കുന്നത്.ലൂക്ക മോഡ്രിച്ച്,മെസ്സി,ബുസ്ക്കറ്റ്സ്,ബെന്‍സെമ എന്നിങ്ങനെ യൂറോപ്പിലെ എല്ലാ പ്രമുഖ ഹൈ പ്രൊഫൈല്‍ താരങ്ങള്‍ക്ക് പിന്നിലും സൗദി ലീഗ് ഉണ്ട്.