ടോട്ടന്‍ഹാം വിടാന്‍ പോകുന്ന ലൂക്കാസ് മൌറക്ക് വേണ്ടി വല വിരിച്ച് സെവിയ്യ
ടോട്ടൻഹാം ഹോട്‌സ്‌പർ ഫോര്‍വേഡ് ആയ ലൂക്കാസ് മൗറയ്‌ക്കായി സെവിയ്യ ഒരു ട്രാന്‍സ്ഫര്‍ നീക്കം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ലണ്ടനില്‍ അഞ്ചര വർഷത്തെ കരിയറിന് അന്ത്യം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.ഈ സീസണോടെ ഒരു ഫ്രീ എജന്റ്റ് ആകാന്‍ പോവുകയാണ് മൌറ.അദ്ദേഹത്തിന് കരാര്‍ നീട്ടി നല്‍കാന്‍ ടോട്ടന്‍ഹാം മാനെജ്മെന്റ് ഉദ്ദേശിക്കുന്നില്ല.

ഇടയ്ക്കിടെ പരിക്ക് സംഭവിക്കുന്നു എന്നത് ആണ് അദ്ദേഹത്തിനെ ടോട്ടന്‍ഹാം പറഞ്ഞു വിടാനുള്ള പ്രധാന കാരണം.താരത്തിന്‍റെ സാലറി താരതമ്യേനെ തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും വലുത് ആയിട്ടും അദ്ദേഹത്തിന്റെ സേവനം ഇപ്പോള്‍ ക്ലബിന് വളരെ അധികം ആവശ്യമാണ് എന്ന് സെവിയ്യ കരുതുന്നു.പ്രമുഖ സ്പാനിഷ് മാധ്യമമായ ഫിച്ചാജെസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.ടോട്ടന്‍ഹാമില്‍ നിന്ന് ഇതാദ്യം ആയല്ല സെവിയ്യ താരങ്ങളെ വാങ്ങുന്നത്.ഇതിനു മുന്നേ ബ്രയാന്‍ ഗില്‍,ലമേല എന്നിവരെ സെവിയ്യ ടോട്ടന്‍ഹാമില്‍ നിന്ന് സൈന്‍ ചെയ്തിരുന്നു.