നെയ്മറുമായി യുണൈറ്റഡ് ചര്‍ച്ച നടത്തി എന്ന വാര്‍ത്ത വ്യാജം എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മറെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തി എന്നത് അസത്യമായ വാര്‍ത്ത എന്ന് റിപ്പോര്‍ട്ട് നല്‍കി ഡെയിലി മെയില്‍. ഇംഗ്ലണ്ടില്‍ പ്രമുഖ പത്രമായ ഡെയിലി മെയില്‍ പറയുന്നത് അനുസരിച്ച് താരത്തിന്‍റെ പ്രൊഫൈലില്‍ യുണൈറ്റഡിനു യാതൊരു തരത്തില്‍ ഉള്ള താല്‍പര്യവും ഇല്ല.
ഇന്നലെ പ്രമുഖ ഫ്രഞ്ച് ഫുട്ബോള്‍ പത്രമായ എല്‍ എക്കുപ്പേ ആണ് നെയ്മര്‍ യുണൈറ്റഡുമായി ചര്‍ച്ച നടത്തി എന്ന് റിപ്പോര്‍ട്ട് നല്‍കിയത്.അടുത്ത സീസണില്‍ ടീമിന്‍റെ അട്ടാക്കിങ്ങ് ലൈന്‍ അപ്പ് മെച്ചപ്പെടുത്താന്‍ ശ്രമം നടത്തുന്ന ടെന്‍ ഹാഗ് വലിയ പ്രൈസ് ടാഗില്‍ ഉള്ള താരങ്ങളെ വേണം എന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നെയ്മര്‍ നിലവില്‍ പിഎസ്ജിയില്‍ തുടരാന്‍ ഉള്ള സാധ്യത വളരെ കുറവ് ആണ്.ബോര്‍ഡുമായും കോച്ചുമായും നീരസത്തില്‍ ഉള്ള താരത്തിനു ഒരു കരാര്‍ നല്‍കുന്നതിന് വേണ്ടി ചര്‍ച്ച നടത്തിയ ഏക ക്ലബ് ചെല്‍സിയാണ്.