“വിനീഷ്യസ് എങ്ങോട്ടും പോകില്ല ” – കാര്‍ലോ അന്‍സലോട്ടി
വലന്‍സിയക്കെതിരായ മത്സരത്തില്‍ വംശീയ വിദ്വേഷം നേരിട്ട വിനീഷ്യസ് ജൂനിയർ ലാലിഗ വിട്ടു പോകാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.താരത്തിനെതിരെ തുടരെ തുടരെ മോശം പെരുമാറ്റങ്ങള്‍ ഓരോന്ന് ഉണ്ടായിട്ടും റയല്‍ ബോര്‍ഡ്,ലാലിഗ എന്നിവര്‍ ഒന്നും ചെയ്യാത്തത് ആണ് താരത്തിനെ ചൊടിപ്പിക്കുന്നത്.എന്നാല്‍ ഇത് ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ല എന്ന് ആണ് മാനേജര്‍ അന്‍സലോട്ടി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

ഫുട്ബോളിനോടും റയല്‍ മാഡ്രിഡിനോടും വിനീഷ്യസിന് ഉള്ള ഇഷ്ട്ടം തനിക്ക് നന്നായി അറിയാം എന്നും അതിനാല്‍ താരം റയലില്‍ കരിയര്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്നതും തനിക്ക് ഉറപ്പാണ് എന്നും കാര്‍ലോ പറഞ്ഞു.ഇന്ന് നടക്കാന്‍ പോകുന്ന വലക്കാനോക്കെതിരായ മത്സരത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ച വിനീഷ്യസ് കളിക്കും എന്നത് തന്നെ റയല്‍ കാമ്പില്‍ സന്തോഷം പടര്‍ത്തി.