EPL 2022 European Football Foot Ball International Football Top News transfer news

ലിവർപൂളിന്റെ നീക്കം ഹൈജാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി ; അലക്സിസ് മാക് അലിസ്റ്റര്‍ പെപ്പിന്റെ റഡാറില്‍

May 23, 2023

ലിവർപൂളിന്റെ നീക്കം ഹൈജാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി ; അലക്സിസ് മാക് അലിസ്റ്റര്‍ പെപ്പിന്റെ റഡാറില്‍

മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്.ഇത് ലിവര്‍പൂളിനു വലിയൊരു തിരിച്ചടി തന്നെ ആയിരിക്കും.എന്തെന്നാല്‍ താരവുമായി നടത്തിയ ചര്‍ച്ചയില്‍ ലിവര്‍പ്പോള്‍ ഏകദേശം ഡീല്‍ ക്ലോസ് ചെയ്യാന്‍ പോവുകയായിരുന്നു.എന്നാല്‍ സിറ്റി കൂടി വരുന്നതോടെ താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീസ്‌ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.ഒരുപക്ഷെ ലിവര്‍പൂളിനു താരത്തിനെ സൈന്‍ ചെയ്യാന്‍ പോലും പറ്റാന്‍ ആവാത്ത സാധ്യതയുണ്ട്.

Man City aiming to hijack Liverpool move for Mac Allister?

 

അടുത്ത സീസണില്‍  പോര്‍ച്ചുഗീസ് താരമായ ബെര്‍ണാര്‍ഡോ സില്‍വയും ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ആയ ഗുണ്ടോഗനും  സിറ്റിയില്‍ തുടരാന്‍ സാധ്യത വളരെ കുറവ് ആണ്.അതിനാല്‍ മിഡ്ഫീല്‍ഡ് ശക്തി വര്‍ധിപ്പിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ഗാര്‍ഡിയോള.ലോകക്കപ്പിനു ശേഷം ഫുട്ബോള്‍ വിപണിയില്‍ മൂല്യം വര്‍ധിച്ച അലിസ്‌ട്ടറിന് വേണ്ടി ബ്രൈട്ടന്‍ 80 മില്യണില്‍ കൂടുതല്‍ ആവശ്യപ്പെട്ടേക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a comment