EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ഡേവിഡ് ഡി ഗിയയ്ക്ക്

May 21, 2023

പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ഡേവിഡ് ഡി ഗിയയ്ക്ക്

സീസണില്‍ 17 ക്ലീൻ ഷീറ്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ 2022-23 പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് അവാർഡ് നേടി.ലിവർപൂളിന്റെ അലിസൺ ബെക്കറായിരുന്നു സാധ്യത ലിസ്റ്റില്‍ ഉണ്ടായിരുന്ന മറ്റൊരു ഗോള്‍ കീപ്പര്‍.ഈ സീസണിൽ ഡി ഗിയ ചില വലിയ പിഴവുകള്‍ വരുത്തിയിട്ട് ഉണ്ട്.

David de Gea wins Premier League Golden Glove award

 

യൂറോപ്പ ലീഗിൽ സെവിയ്യക്കെതിരെയും പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനുമെതിരെ അദ്ദേഹം വരുത്തിയ തെറ്റുകള്‍ക്ക് യുണൈറ്റഡ് വലിയ വിലയാണ് നല്‍കിയത്.അത് കൊണ്ട് തന്നെ അടുത്ത സീസണില്‍ ഡി ഗിയക്ക് കരാര്‍ നീട്ടി നല്‍കാന്‍ ഉള്ള ഒരു ഉദ്ദേശം ടെന്‍ ഹാഗിനു ഇല്ല.375,000 പൗണ്ട് സാലറി വാങ്ങുന്ന താരത്തിന്‍റെ സേവനം വളരെ ചെലവേറിയത് ആണ് എന്ന് തന്നെ ആണ് ക്ലബ്‌ മാനേജ്മെന്റിന്റെയും അഭിപ്രായം.

Leave a comment