പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആഴ്സണല്‍
പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾ നഷ്ട്ടപ്പെട്ട ആഴ്സണല്‍ ഇന്ന് റിലഗേഷന്‍ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ കളിച്ചേക്കും.ഇന്നത്തെ മത്സരത്തില്‍ ആഴ്സണലിന് ജയിക്കാന്‍ കഴിഞ്ഞില്ലാ എങ്കില്‍ പ്രീമിയര്‍ കിരീടത്തിനു വേണ്ടിയുള്ള റേസ് ഇന്നത്തോടെ തീരും.നാളത്തെ മത്സരത്തില്‍ ചെല്‍സിക്കെതിരെ കളിക്കാന്‍ ഇറങ്ങുന്ന സിറ്റിക്ക് ഒരു ജയം മാത്രം മതി കിരീടം നിലനിര്‍ത്താന്‍.

അവസാന ആഴ്ച്ചകളില്‍ ഒന്നാം സ്ഥാനം തങ്ങളുടെ കരങ്ങളില്‍ നിന്ന് തെന്നി പോയി എന്ന കൊടിയ നിരാശയില്‍ തന്നെ ആണ് ആഴ്സണല്‍.വളരെ ലോ ബജറ്റ് വെച്ച് സിറ്റിയെ പോലൊരു ടീമിനെതിരെ വെല്ലുവിളി ഉയര്‍ത്തുക എന്നത് അത്ര ചെറിയ കാര്യം അല്ല.മൈക്കല്‍ ആര്‍റെറ്റ അടുത്ത സീസണിലും പുതിയ സൈനിങ്ങുകള്‍ കൊണ്ട് വന്നു തന്‍റെ ഡ്രീം പ്രീമിയര്‍ ലീഗ് പ്രൊജക്റ്റ് പുനരാരംഭിക്കും.ഇന്നത്തെ മത്സരത്തില്‍ പരിക്ക് മൂലം ഗബ്രിയേൽ മാർട്ടിനെല്ലി, വില്യം സാലിബ, ഒലെക്‌സാണ്ടർ സിൻചെങ്കോ എന്നീ താരങ്ങള്‍ ആഴ്സണലിന് വേണ്ടി കളിച്ചേക്കില്ല എന്നത് ആര്‍റെറ്റക്ക് വലിയൊരു തിരിച്ചടി തന്നെ ആണ്.ഈ സീസണില്‍ ഇരുവരും ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത അഞ്ച് ഗോളിന് ആണ് ആഴ്സണല്‍ ജയം നേടിയത്.