ആദ്യ നാലില്‍ ഇടം നേടാന്‍ ലിവര്‍പൂള്‍
2022-23 പ്രീമിയർ ലീഗ് സീസണിൽ തങ്ങളുടെ അവസാനത്തെ ഹോം മത്സരത്തിനു തയ്യാറെടുക്കുന്ന ലിവര്‍പൂള്‍ തങ്ങളുടെ തട്ടകത്തിലേക്ക് ആസ്റ്റൺ വില്ലയെ സ്വാഗതം ചെയ്യുന്നു.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളിനു ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ പോലും ആദ്യ നാലില്‍ എത്തുക ബുദ്ധിമുട്ട് ആയ കാര്യം ആണ്.അതിനു യുണൈട്ടഡ് തന്നെ കനിയണം.

അതേ സമയം ഉനായ് എമറിയുടെ വരവോടെ പ്രകടനത്തില്‍ വമ്പന്‍ മാറ്റമാണ് ആസ്ട്ടന്‍ വില്ല വരുത്തിയത്.ഇപ്പോള്‍ എട്ടാം സ്ഥാനത്താണ് ആസ്ട്ടന്‍ വില്ല.കരുത്തര്‍ ആയ ലിവര്‍പൂളിനെ മലര്‍ത്തിയടിക്കാന്‍ ഉള്ള കരുത്ത് ഇപ്പോള്‍ ഈ ടീമിന് ഉണ്ട്.ഈ സീസണില്‍ ഇരു ടീമുകളും ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നിന്നത് ലിവര്‍പൂളിനു ഒപ്പം ആയിരുന്നു.അതെ പ്രകടനം ആന്‍ഫീല്‍ഡിലും നടത്താനുള്ള ലക്ഷ്യത്തില്‍ തന്നെ ആണ് ലിവര്‍പൂള്‍.റോബർട്ടോ ഫിർമിനോ, നബി കീറ്റ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, ജെയിംസ് മിൽനർ എന്നിവർ ജൂണിൽ അവരുടെ കരാർ കാലഹരണപ്പെടുന്നതോടെ ലിവർപൂൾ വിടും,അതിനാല്‍ താരങ്ങള്‍ക്ക് കാണികള്‍ ആന്‍ഫീല്‍ഡില്‍ ഇന്ന് ഫെയര്‍വെല്‍ നല്‍കും എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.