ടോപ് ഫോറില്‍ പിടിച്ചു നില്‍ക്കാന്‍ യുണൈട്ടഡ്
പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളിൽ തങ്ങളുടെ പിടി ശക്തമാക്കാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച ബോൺമൗത്തിനെ നേരിടാൻ വൈറ്റാലിറ്റി സ്റ്റേഡിയത്തിലേക്ക് പോകുന്നു.വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ രണ്ട് ഗോളിന് റെഡ് ഡെവിൾസ് കഴിഞ്ഞ മത്സരത്തില്‍ ജയം നേടിയപ്പോള്‍ ക്രിസ്റ്റൽ പാലസിനെതിരെ അതേ മാർജിനിൽ തോല്‍ക്കാന്‍ ആയിരുന്നു ബോണ്‍മൌത്തിന്റെ വിധി.

ലീഗില്‍ നിലവില്‍ നാലാം സ്ഥാനത് ഉള്ള യുണൈറ്റഡ് നിലവില്‍ ഞാണിന്മേല്‍ ആണ് നില്‍ക്കുന്നത്.വെറും ഒരു പൊയന്റിനു മാത്രം പിന്നില്‍ നില്‍ക്കുന്ന ലിവര്‍പൂളില്‍ നിന്നാണ് ചെകുത്താന്‍മാര്‍ വെല്ലുവിളി നേരിടുന്നത്.ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ മാത്രം മതി യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍.അതേ സമയം ബോണ്‍മൌത്ത് ആകട്ടെ കഷ്ട്ടിച്ച് റിലഗേഷന്‍ ഭീഷണി ഒഴിവാക്കിയിരിക്കുന്നു.ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം നേടി പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് ബോണ്‍മൌത്തിന്റെ ലക്ഷ്യം.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.