വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ റാഫേൽ വരാനെ കളിച്ചേക്കും
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സുമായുള്ള ശനിയാഴ്ചത്തെ ഏറ്റുമുട്ടലിനുള്ള ടീമിൽ റാഫേൽ വരാനെ തിരിച്ചെത്തും, എന്നാൽ ഇംഗ്ലീഷ് ഫോര്‍വേഡ് ആയ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്‍റെ സേവനം ചെകുത്താന്മാര്‍ക്ക് ലഭിക്കില്ല.കാലിന് പരിക്കേറ്റ് മാർച്ച് പകുതി മുതൽ വരാനെ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്, ഫ്രാൻസ് താരം ഈ സീസന്‍ പൂര്‍ത്തിയാകും വരെ കളിക്കില്ല എന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപ്പിച്ച താരം യുണൈറ്റഡിന് വളരെ അധികം വേണ്ടപ്പെട്ട സമയത്ത് തന്നെ തിരിച്ചു വന്നിരിക്കുന്നത്.ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആണ് യുണൈറ്റഡ്.ലിവര്‍പൂള്‍,ന്യൂ കാസില്‍,ബ്രൈട്ടന്‍ എന്നിവരുടെ ഭീഷണി മാഞ്ചസ്റ്ററിന് നിലവിലുണ്ട്.മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ആണ് റാഷ്ഫോര്‍ഡിന് കാലില്‍ പരിക്ക് സംഭവിക്കുന്നത്.വല്ല അത്ഭുതം എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ മാര്‍ക്കസ് നാളെ കളിക്കാന്‍ ഇറങ്ങു എന്ന് കോച്ച് ടെന്‍ ഹാഗ് വെളിപ്പെടുത്തി.