EPL 2022 European Football Foot Ball International Football Top News transfer news

ഹാലൻഡിനെ ഈ വർഷത്തെ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബോളറായി തിരഞ്ഞെടുത്തു

May 12, 2023

ഹാലൻഡിനെ ഈ വർഷത്തെ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബോളറായി തിരഞ്ഞെടുത്തു

2023 ലെ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ ഫുട്‌ബോളർ ഓഫ് ദ ഇയർ ആയി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ബ്രൗട്ട് ഹാലാൻഡിനെ തിരഞ്ഞെടുത്തു.നോർവേ ഇന്റർനാഷണലിന് 800 അംഗങ്ങളിൽ നിന്ന് 82% വോട്ടുകൾ ലഭിച്ചു . 1992-93 ൽ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മാർജിനില്‍ ആണ് സിറ്റി ഫോര്‍വേഡ് വിജയം കൈവരിച്ചത്.

Manchester City's Erling Braut Haaland celebrates after the match on April 30, 2023

ആഴ്സണൽ താരങ്ങള്‍ ആയ ബുക്കയോ സാക്ക, മാർട്ടിൻ ഒഡെഗാർഡ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, ഹാലൻഡിന്റെ സഹതാരം കെവിൻ ഡി ബ്രൂയ്‌ന , മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ്  എന്നിവര്‍  നാലും അഞ്ചും  സ്ഥാനങ്ങളിൽ എത്തി.ഏപ്രിലിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ട ഹാലൻഡ് വളരെ പെട്ടെന്ന് തന്നെ സിറ്റിയിലെ സാഹചര്യങ്ങള്‍ ആയി പൊരുത്തപ്പെട്ടു കഴിഞ്ഞു.പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ 35 ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി ഹാലൻഡ് അടുത്തിടെ മാറിയിരുന്നു.റയലിനെതിരായ   ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തില്‍ കൂടി മികച്ച പ്രകടനം നടത്താന്‍ ആയാല്‍ താരത്തിനു മികച്ച ഫുട്ബോളര്‍ക്ക് നല്‍കുന്ന ബലോന്‍ ഡിയോര്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

Leave a comment