മാനേജ്മെന്റിനോട് അമര്‍ഷം ; ചെൽസി കരാർ റദ്ദാക്കാൻ തയ്യാറായി തിയാഗോ സിൽവ
സീസണിന്റെ അവസാനത്തോടെ ചെൽസി കരാർ റദ്ദാക്കാൻ തിയാഗോ സിൽവ ചെല്സിയോടു ആവശ്യപ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.2024 വരെ താരം ചെല്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.പിഎസ്ജിയില്‍ നിന്നും വന്ന താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലണ്ടന്‍ ക്ലബിന്റെ പ്രതിരോധത്തിന്‍റെ കേന്ദ്ര ബിന്ദുവായി മാറി.

വെറ്ററൻ അവര്‍ക്ക് വേണ്ടി 14 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.2021 ചാമ്പ്യൻസ് ലീഗ് നേടുന്നത്തിലും ചെല്‍സിക്ക് വേണ്ടി താരം വളരെ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.അതുവഴി വളരെ അധികം ആരാധക പിന്തുണയും താരത്തിനു ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോഴത്തെ മാനേജ്മെന്റിന്റെ പ്രവര്‍ത്തനത്തില്‍ ബ്രസീലിയന്‍ ക്യാപ്റ്റന്‍ ആകെ വിഷമത്തില്‍ ആണ്.പല സുപ്പര്‍ താരങ്ങളെയും വിന്റെര്‍ വിന്‍ഡോയില്‍ കൊണ്ട് വന്നു എങ്കിലും ചെല്‍സി ഇപ്പോള്‍ സമ്മര്‍ദ ചുഴലിയില്‍ ആണ്.താല്‍ക്കാലിക മാനേജര്‍ ആയ ഫ്രാങ്ക് ലംപാര്‍ഡിന് പോലും ചെല്‍സിയെ രക്ഷിക്കാന്‍ ആകുന്നില്ല.ഈ ഒരു അവസരത്തില്‍ ടീമിലെ പലരുടെയും ഭാവി അനിശ്ചിതത്തില്‍ ആണ്.ഇത് മനസിലാക്കിയ സില്‍വ ബ്രസീലിയന്‍ ക്ലബ് ആയ ഫ്ലുമിനീസിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് എന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.