മെസ്സിയെ തിരികെ കൊണ്ടുവരാന്‍ ബാഴ്സക്ക് കഴിയും എന്ന സൂചന നല്‍കി തെബാസ്
ബാഴ്‌സലോണ ഇതിനകം തന്നെ വരാനിരിക്കുന്ന സമ്മറില്‍ തങ്ങളുടെ സാമ്പത്തിക പ്ലാന്‍ ലാ ലിഗക്ക് നല്‍കിയതായി ചെയര്‍മാന്‍ തെബാസ് വെളിപ്പെടുത്തി.ഈ വേനൽക്കാല വിന്‍ഡോയില്‍ കളിക്കാരെ വിറ്റ് ക്ലബ്ബിന് നല്ലൊരു തുക സമാഹരിക്കാൻ അവസരമുണ്ടെന്ന് കരുതുന്നതായും തെബാസ് വെളിപ്പെടുത്തി.അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ബാഴ്സ ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നതാണ്.

നിലവിലെ പ്ലാന്‍ അനുസരിച്ച് മെസ്സിയെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയും എന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു.മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ തെബാസ് നല്‍കിയ മറുപടിയും ശ്രദ്ധേയം ആയിരുന്നു.പിഎസ്ജിയില്‍ അദ്ദേഹം വാങ്ങുന്ന തുകയേക്കാള്‍ വളരെ ചുരുങ്ങിയ ഒരു വേതനം ആയിരിക്കും മെസ്സിക്ക് ബാഴ്സ നല്‍കാന്‍ പോകുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.ലോകത്തെ മികച്ച താരം സാലറി കുറച്ച് തങ്ങളുടെ ലീഗിലേക്ക് വരുന്നുണ്ട് എങ്കില്‍,ലോകത്തിലെ മികച്ച ലീഗ് സ്പാനിഷ് ലീഗ് തന്നെ ആണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.