ഐപിഎൽ 2023: പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ഗുജറാത്ത്, ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തെരഞ്ഞെടുത്തു
ചൊവ്വാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു.
അവസാന സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ഗുജറാത്ത് ടൈറ്റൻസ് നോക്കും. സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതിന് ശേഷമാണ് ഡേവിഡ് വാർണറുടെ ടീം മത്സരത്തിനിറങ്ങുന്നത്. ഡൽഹി ടീമിൽ രണ്ട് ,മാറ്റങ്ങൾ ഉണ്ട് . മിച്ചൽ മാർഷ് രോഗബാധിതനാണ്, റിലീ റോസ്സോവ് അദ്ദേഹത്തിന് പകരമായി വരുന്നു, പരിക്കിന് ശേഷം ഖലീൽ അഹമ്മദും ടീമിൽ തിരിച്ചെത്തി. ഗുജറാത്ത് ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല.
ഗുജറാത്ത് (പ്ലേയിംഗ് ഇലവൻ) – വൃദ്ധിമാൻ സാഹ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ.
ഗുജറാത്ത് നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയേഴ്സ് – ശുഭ്മാൻ ഗിൽ, സായ് കിഷോർ, കെ എസ് ഭരത്, സായ് സുദർശൻ, ശിവം മാവി.
ഡൽഹി (പ്ലേയിംഗ് ഇലവൻ) – ഡേവിഡ് വാർണർ, ഫിലിപ്പ് സാൾട്ട്, മനീഷ് പാണ്ഡെ, റിലീ റോസോ (മിച്ചൽ മാർഷിനു വേണ്ടി), പ്രിയം ഗാർഗ്, റിപാൽ പട്ടേൽ, അക്സർ പട്ടേൽ, അമൻ ഖാൻ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ്മ.
ഡൽഹി നാമനിർദ്ദേശം ചെയ്ത ഇംപാക്ട് പ്ലെയർമാർ – ഖലീൽ അഹമ്മദ്, ലളിത് യാദവ്, യാഷ് ദുൽ, പ്രവീൺ ദുബെ, അഭിഷേക് പോറെൽ.