വെസ്റ്റ് ഹാം ഫോര്‍വേഡിനെ രഹസ്യമായി ഫോളോ ചെയ്ത് ബയേണ്‍
വേനൽക്കാലത്ത് ഒല്ലി വാട്കിൻസിനെ സൈൻ ചെയ്യുന്നതിൽ ബയേൺ മ്യൂണിക്കിന് താൽപ്പര്യമുണ്ട് എന്ന് റിപ്പോര്‍ട്ട്.ഉനായ് എമെറിയുടെ വരവിനുശേഷം ആസ്റ്റൺ വില്ലയ്ക്കായി ഫോർവേഡ് മികച്ച പ്രകടനം ആണ് പുറത്തെടുക്കുന്നത്.നിലവില്‍ ഏഴാം സ്ഥാനത് ഉള്ള ആസ്ട്ടന്‍ വില്ല ഈ പോക്ക് പോയാല്‍ യൂറോപ്യന്‍ യോഗ്യത നേടിയാലും അത്ഭുതപ്പെടെണ്ടതില്ല.

ബയേൺ ടെക്‌നിക്കൽ ഡയറക്ടർ മാർക്കോ നെപ്പെ ചൊവ്വാഴ്ച വാട്‌കിൻസനെ വിലയിരുത്തുന്നതിനായി വില്ല പാർക്കിൽ ഫുൾഹാമിനെതിരെയുള്ള മത്സരം കാണാന്‍ വന്നിരുന്നു.ദി സൺ പറയുന്നതനുസരിച്ച്, 60 മില്യൺ പൗണ്ട് ആണ് ഇംഗ്ലീഷ് ക്ലബ് താരത്തിനു ഇട്ടിരിക്കുന്ന മൂല്യം.ഒരു മികച്ച ഫോര്‍വേഡ് ഇല്ലാതെ വലയുന്ന ബയേണ്‍ മ്യൂണിക്ക് താരത്തിനെ കൂടാതെ മറ്റു പല സ്ട്രൈക്കര്‍മാരെയും ഫോളോ ചെയ്യുന്നുണ്ട്.നാപോളി ഫോര്‍വേഡ് വിക്ടര്‍ ഒസിംഹെന്‍,ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കെയിന്‍ എന്നിവരും ബയേണിന്റെ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.