ഹാരി കെയിനിനെ എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ ടെന്‍ ഹാഗ്
ഈ വേനൽക്കാലത്ത് തനിക്ക് ഒരു സ്‌ട്രൈക്കറെ ആവശ്യമുണ്ടെന്ന് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നു.ഹാരി കെയിനിനെ ആണ് ടെന്‍ ഹാഗ് തന്‍റെ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്.ലോകോത്തര നമ്പർ 9 ന്റെ അഭാവമാണ് പ്രീമിയർ ലീഗ് കിരീടത്തിനായി വെല്ലുവിളിക്കുന്നതിൽ നിന്ന് യുണൈറ്റഡിനെ പിന്നോട്ട് നയിക്കുന്ന പ്രധാന പ്രശ്‌നം എന്നും ടെന്‍ ഹാഗ് മാനേജ്മെന്റിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

“എല്ലാവർക്കും അറിയാം , ഈ സീസണില്‍ ഞങ്ങള്‍ ഒരു സ്ട്രൈക്കര്‍ ഇല്ലാതെ ആണ് കളിച്ചത് എന്നത്.ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോ പോയി,പിന്നീട് ആന്റണി മാർഷ്യലിന് പരിക്ക് സംഭവിച്ചു, ജാഡോൺ സാഞ്ചോയും മുഴുവന്‍ മത്സരങ്ങളില്‍ കളിച്ചില്ല.കലണ്ടര്‍ ഭയങ്കര തിരക്ക് ആയതിനാല്‍ ഈ ടീമില്‍ വേണ്ടുവോളം താരങ്ങള്‍ ഇല്ലാത്തത് വലിയ ഒരു കുറവ് തന്നെ ആണ്.നല്ല ക്വാളിറ്റി ഉള്ള ഫോര്‍വേഡുകള്‍ ആണ് ഞങ്ങളുടെ ലക്‌ഷ്യം.” ടെന്‍ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.