ഡുസാൻ വ്ലഹോവിച്ചിനെ ഒപ്പിടാനുള്ള അവസരം ആഴ്സണലിനും ബയേണിനും നല്‍കി എജന്റ്റ്
ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഈ വേനൽക്കാലത്ത് യുവന്റസ് സ്‌ട്രൈക്കർ ദുസാൻ വ്‌ലഹോവിച്ചിനെ സൈൻ ചെയ്യാനുള്ള അവസരം ആഴ്‌സണലിന് അദ്ദേഹത്തിന്റെ ഏജന്റുമാർ നല്‍കിയതായി റിപ്പോര്‍ട്ട്.പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന യുവേയില്‍ നില്‍ക്കാന്‍ വ്‌ലഹോവിച്ചിന് തീരെ താല്‍പര്യമില്ല.ഈ സമ്മറില്‍ തന്നെ എങ്ങനെ എങ്കിലും യുവന്‍റ്റസ് വിടാനുള്ള ഒരുക്കത്തില്‍ ആണ് താരം.

ഗണ്ണേഴ്‌സ് ഒരു പുതിയ ഫോര്‍വേഡിനെ തിരയുകയാണ് എന്ന് വ്‌ലഹോവിച്ചിന്റെ ഏജന്റുമാർക്ക് നന്നായി അറിയാം.ബയേൺ മ്യൂണിക്കിനും സെർബിയൻ താരത്തിനെ സൈന്‍ ചെയ്യാനുള്ള അവസരം നല്‍കിയിട്ടുണ്ട്.എന്നിരുന്നാലും രണ്ട് ക്ലബ്ബുകളും നേരിടുന്ന ഒരു പ്രധാന തടസ്സം കുറഞ്ഞത് 70 മില്യൺ യൂറോയെങ്കിലും ലഭിച്ചാൽ മാത്രമേ യുവേ വിൽപ്പനയെക്കുറിച്ച് ആലോചിക്കൂ എന്നതാണ്.കഴിഞ്ഞ സീസണില്‍ മികച്ച സ്പെല്‍ പുറത്തെടുത്ത താരം ഈ സീസണില്‍ യുവേയില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.ഇതുവരെ യുവെക്ക് വേണ്ടി താരം വെറും പത്തു സീരി എ ഗോളുകള്‍ മാത്രമേ നേടിയിട്ടുള്ളൂ എന്നത് അദ്ദേഹത്തിന്റെ മോശം പ്രകടനത്തെ വെളിപ്പെടുത്തുന്നു.