Cricket IPL Top News

ഐപിഎൽ : ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ചെന്നൈക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു

April 27, 2023

author:

ഐപിഎൽ : ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ചെന്നൈക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാനും ചെന്നൈയും തമ്മിലാണ്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തെരഞ്ഞെടുത്തു.

തുടർച്ചയായ മൂന്ന് ജയങ്ങളുമായി പോയിന്റ് നിലയിൽ ഒന്നാമതുള്ള ചെന്നൈ തങ്ങളുടെ നാലാം വിജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ  ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമെതിരെ തുടർച്ചയായ തോൽവികളുടെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ കളിക്കാനിറങ്ങുന്നത്, ഇപ്പോൾ നടക്കുന്ന ടൂർണമെന്റിൽ വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് രാജസ്ഥാൻ ആഗ്രഹിക്കുന്നത്. രണ്ട് ടീമിലും മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല.

ചെന്നൈ (പ്ലേയിംഗ് ഇലവൻ) – റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ, ആകാശ് സിംഗ്.

ചെന്നൈയുടെ ഇംപാക്ട് പ്ലെയർമാർ – അമ്പാട്ടി റായിഡു, ഡ്വെയ്ൻ പ്രിട്ടോറിയസ്, ശുഭ്രാംശു സേനാപതി, ഷെയ്ക് റഷീദ്, രാജ്വർധൻ ഹംഗാർഗേക്കർ.

രാജസ്ഥാൻ (പ്ലേയിംഗ് ഇലവൻ) – യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ആദം സാമ്പ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.

രാജസ്ഥാന്റെ ഇംപാക്ട് പ്ലെയർമാർ – ഡോണോവൻ ഫെരേര, മുരുഗൻ അശ്വിൻ, റിയാൻ പരാഗ്, കെ എം ആസിഫ്, കുൽദീപ് യാദവ്.

Leave a comment