Cricket IPL Top News

ഐ‌പി‌എൽ 2023: കെ‌കെ‌ആറിനെ 200ൽ എത്തിച്ച് റോയിയും റാണയും

April 26, 2023

author:

ഐ‌പി‌എൽ 2023: കെ‌കെ‌ആറിനെ 200ൽ എത്തിച്ച് റോയിയും റാണയും

 

ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ അവർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. തകർപ്പൻ പ്രകടനമാണ് കെകെആർ നടത്തിയത്.

ഓപ്പണർ ജേസൺ റോയ് 29 പന്തിൽ 56 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ നിതീഷ് റാണ 21 പന്തിൽ 48 റൺസെടുത്തു. ഒന്നാം വിക്കറ്റിൽ റോയിയും നാരായണനും ചേർന്ന് 83 റൺസ് നേടി. അതിന് ശേഷം രണ്ട് വിക്കറ്റുകൾ അടുത്തടുത്ത് വീണപ്പോൾ അവർ 88/2 എന്ന നിലയിലായി. അവിടെ നിന്ന് മൂന്നാം വിക്കറ്റിൽ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് കടത്തി. ഇരുവരും ചേർന്ന് മൂണാണ് വിക്കറ്റിൽ 80 റൺസ് നേടി. ആർസിബിക്ക് വേണ്ടി ഹസരങ്കയും വൈശാഖും രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment