കൊവാസിച്ചിന്റെ എജന്‍റ്റുമായി ചര്‍ച്ച പൂര്‍ത്തിയാക്കി സിറ്റി
ചെൽസിയുടെ മറ്റെയോ കൊവാസിച്ചിന്റെ പ്രതിനിധികൾ മാഞ്ചസ്റ്റർ സിറ്റിയുമായി സമ്മർ ട്രാൻസ്ഫർ ചർച്ച ചെയ്തതായി റിപ്പോർട്ട്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ നിലവിലെ കരാറിൽ കോവാസിച്ചിന് ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ.ക്ലബിന്റെ നിലവിലെ സാഹചര്യം അനുസരിച്ച് പല മുതിര്‍ന്ന താരങ്ങളും ചെല്‍സി വിടാന്‍ ഒരുങ്ങുകയാണ്.ഇത് കൂടാതെ പ്രകടനം വിലയിരുത്തി പല താരങ്ങളെയും കോണ്ട്രാക്റ്റ് കാന്‍സല്‍ ചെയ്തു പറഞ്ഞു വിടാന്‍ ഒരുങ്ങുകയാണ് ചെല്‍സി മാനെജ്മെന്റ്.

2019 ൽ റയൽ മാഡ്രിഡിൽ നിന്ന് ചെല്‍സിയിലെക്ക് കൂടുമാറിയ കോവാസിച്ച് വളരെ പെട്ടെന്ന് തന്നെ ടീമുമായി പൊരുത്തപ്പെട്ടു.ടെക്നിക്കല്‍ ഫുട്ബോള്‍ ഹൈ സ്പീഡില്‍ കളിക്കാന്‍ പോന്നൊരു താരത്തിനു പ്രീമിയര്‍ ലീഗില്‍ ഭയങ്കര ഡിമാന്‍ഡ് തന്നെ ആണ്.കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ ആയി താരത്തിനെ പെപ്പ് നോട്ടം ഇടാന്‍ തുടങ്ങിയിട്ട്.ക്രൊയേഷ്യൻ ഔട്ട്‌ലെറ്റ് സ്‌പോർട്‌ക്ലബ് അവകാശപ്പെടുന്നത് താരത്തിനെ 30 മില്യൺ പൗണ്ടിന് സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.കഴിഞ്ഞ സമ്മറില്‍ സിറ്റി സൈന്‍ ചെയ്ത കൽവിൻ ഫിലിപ്‌സിനെ ഇതോടെ പറഞ്ഞു വിടും എന്നും അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്.