ബ്രസീലിയന്‍ – ബാഴ്സ വിങ്ങര്‍ക്ക് വേണ്ടി ശ്രമം നടത്താന്‍ ന്യൂ കാസില്‍
വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിങ്ങര്‍ ആയ റഫീഞ്ഞയേ പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാൻ ന്യൂകാസിൽ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.താരത്തിന്‍റെ ബാഴ്സയിലെ പ്രകടനം കാസിലിനെ ഏറെ ആക്രിഷ്ട്ടര്‍ ആക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കൂടാതെ താരത്തിന്‍റെ പ്രൈസ് ടാഗ് മീഡിയം ലെവലില്‍ ഉള്ളതും ക്ലബിനെ താരത്തിലെക്ക് അടുപ്പിക്കുന്നു.

ബാഴ്സക്ക് ബ്രസീലിയന്‍ താരമായ റഫീഞ്ഞയുടെ പ്രകടനം അത്ര ബോധിച്ചിട്ടില്ല എങ്കിലും ഉസ്മാന്‍ ഡെമ്പലെയുടെ അഭാവത്തില്‍ താരം തരകേടില്ലാത്ത പ്രകടനം ആണ് പുറത്തു എടുത്തത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താരത്തിന്‍റെ ഫോം വളരെ മോശം ആയിരുന്നു എങ്കിലും ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രകടനം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹമായിരുന്നു. എന്നാല്‍ താരത്തിനെ നിലനിര്‍ത്താന്‍ നിലവില്‍ വളരെ സാധ്യത കുറവ് തന്നെ ആണ്.അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ സ്ഥിരതയിലായ്മ തന്നെ ആണ്.താരത്തിനെ വിട്ടു നല്‍കണം എങ്കില്‍ ഏകദേശം 50 മില്യണ്‍ യൂറോ എങ്കിലും നല്‍കിയാല്‍ മാത്രമേ ഒരു ട്രാന്‍സ്ഫര്‍ ഡീലിന് ബാഴ്സ സമ്മതം മൂളുകയുള്ളൂ.