ഫ്രഞ്ച് താരത്തിനെ സൈന്‍ ചെയാന്‍ റോമ ; സാമുവൽ ഉംറ്റിറ്റിക്ക് ഇത് മറുജന്മം
സീരി എ ഹെവിവെയ്റ്റ്‌സ് ആയ റോമ ബാഴ്‌സലോണ താരമായ സാമുവൽ ഉംറ്റിറ്റിയെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയില്‍ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ ആണ്.പരിക്ക് മൂലം ബാഴ്സയിലെ തന്‍റെ സ്ഥാനം നഷ്ട്ടപ്പെട്ട ഉംറ്റിറ്റി കഴിഞ്ഞ സമ്മറില്‍ ഒരു സീസൺ ലോണിൽ ഇറ്റാലിയൻ ക്ലബ് ആയ ലെച്ചേയിലേക്ക് മാറുകയായിരുന്നു.

അവിടെ താരം മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്.നിരവധി മുൻനിര ഇറ്റാലിയൻ ക്ലബ്ബുകളിൽ നിന്ന് താരം ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്റർ മിലാൻ അടുത്തിടെ താരത്തിന്‍റെ ഒപ്പിനു വേണ്ടി ബാഴ്സയുമായി ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ഏറ്റവും കൂടുതല്‍ തിടുക്കം കാണിക്കുന്നത് മൊറീഞ്ഞോയാണ്.അടുത്തിടെ ക്രിസ് സ്മാളിംഗിനെ ഒരു പുതിയ കരാർ നല്‍കിയ റോമക്ക് അടുത്ത സീസണിനു മുന്നോടിയായി തങ്ങളുടെ പ്രതിരോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടത് ഉണ്ട്.യൂറോപ്പിയന്‍ മത്സരങ്ങള്‍ കളിച്ച പരിചയവും വേതന ബില്ലില്‍ ഉള്‍പ്പെടുത്തുന്നതും ആയ ഉംറ്റിറ്റിയെ എന്ത് വില കൊടുത്തും റോമയോട് സൈന്‍ ചെയ്യാന്‍ മൊറീഞ്ഞോ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.