ഡേവിഡ് അലബയ്ക്ക് പരിക്ക് ; അടുത്ത രണ്ടാഴ്ച്ച വിശ്രമം
ചൊവ്വാഴ്ച രാത്രി ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ പരിക്കേറ്റ റയൽ മാഡ്രിഡ് ഡിഫൻഡർ ഡേവിഡ് അലബയ്ക്ക് അടുത്ത രണ്ടാഴ്ച വിശ്രമം വേണ്ടി വരും എന്ന് റിപ്പോര്‍ട്ട്.രണ്ടു പാദത്തിലും ക്ലീന്‍ ചീട്ട് നേടിയ റയല്‍ എല്ലാ മേഘലയിലും ഒരു പോലെ ആധിപത്യം പുലര്‍തിയത്തിനു ശേഷമാണ് ചെല്‍സിയെ തോല്‍പ്പിച്ചത്.വലിയൊരു ഇടവേളക്ക് ശേഷം പരിക്കില്‍ നിന്ന് മുക്തന്‍ ആയി ഈ അടുത്താണ് അലാബ തിരിച്ചെത്തിയത്.
.jpg)
റിപ്പോർട്ട് പ്രകാരം, അലബ തന്നെ ഹാഫ് ടൈമിൽ തന്നെ മാറ്റാൻ ആവശ്യപ്പെട്ടുവത്രേ.സെൽറ്റ വിഗോ, ജിറോണ, യുഡി അൽമേരിയ, റയൽ സോസിഡാഡ് എന്നിവയ്‌ക്കെതിരായ അടുത്ത നാല് ലാ ലിഗ ഗെയിമുകളിലും ഇതോടെ താരം ഉണ്ടാകില്ല.മെയ് 6 ന് ഒസാസുനയ്‌ക്കെതിരായ കോപ്പ ഡെൽ റേ ഫൈനലിൽ താരം കളിക്കുമോ എന്നതും ഇപ്പോള്‍ സംശയമാണ്.എന്നാൽ മെയ് 9 ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി-ഫൈനൽ ഫസ്റ്റ് ലെഗ് മത്സരത്തില്‍ അദ്ദേഹം തീര്‍ച്ചയായും കളിച്ചേക്കും.സസ്പെന്‍ഷന്‍ മൂലം ബ്രസീലിയന്‍ താരമായ മിലിട്ടാവോ ആദ്യ പാദത്തില്‍ കളിച്ചേക്കില്ല.