ഡേവിഡ് ഡി ഗിയയുടെ കരാര്‍ നീട്ടല്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ യുണൈട്ടഡ്
പുതിയ കരാറുമായി ബന്ധപ്പെട്ട് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.12 വർഷമായി ഓൾഡ് ട്രാഫോർഡില്‍ കളിക്കുന്ന സ്പാനിഷ് താരത്തിന്‍റെ കരാര്‍ നീട്ടി നല്‍കണോ എന്ന ആശയകുഴപ്പത്തില്‍ ആയിരുന്നു യുണൈട്ടഡ് മാനെജ്മെന്റ്.അതിന് പ്രധാന കാരണം പുതിയ മാനേജര്‍ ആയ എറിക് ടെന്‍ ഹാഗിന് പിന്നില്‍ നിന്ന് ബില്‍ഡ് അപ്പില്‍ പങ്കെടുക്കുന്ന ഒരു ഗോള്‍ കീപ്പറെ ആണ് ആവശ്യം.
എന്നാല്‍ സ്പാനിഷ് താരത്തിന്‍റെ നിലവിലെ പ്രകടനം ടെന്‍ ഹാഗിന്‍റെ കണ്ണ് തുറപ്പിച്ചതായി കണക്കാക്കാം.ഈഎസ്പിഎന്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡി ഗിയയുടെ അടിസ്ഥാന വേതനം മാഞ്ചസ്റ്റര്‍ കുറച്ചേക്കും.എന്നാൽ അദ്ദേഹത്തിന്റെ പുതിയ കരാറിൽ പ്രകടനവുമായി ബന്ധപ്പെട്ട വലിയ ബോണസുകൾ ഉൾപ്പെടും.കരാർ ഉറപ്പിക്കുന്നതിന് മുമ്പ്, കരാർ എങ്ങനെ രൂപപ്പെടുത്തുമെന്ന് ഇരു കക്ഷികളും അന്തിമമാക്കേണ്ടതുണ്ട്.ഇത് കൂടാതെ യുണൈട്ടഡ് ബാക്കപ്പ് ഗോള്‍ കീപ്പര്‍മാരായ ടോം ഹീറ്റൺ, ജാക്ക് ബട്ട്‌ലാൻഡ്, ഡീൻ ഹെൻഡേഴ്‌സൺ എന്നിവർക്കെല്ലാം ഈ സമ്മറോടെ ക്ലബ് വിടാന്‍ ഇരിക്കെ യുവ ഗോള്‍ കീപ്പര്‍മാരെ സൈന്‍ ചെയ്യാനുള്ള തീരുമാനവും യുണൈട്ടഡിനുണ്ട്.