മനെജ്മെന്റിനെതിരെ ഒച്ച ഉയര്‍ത്തി തിയഗോ സില്‍വ
ക്ലബിന്റെ നിലവിലെ മോശം പ്രകടനത്തിന് കാരണം പുതിയ മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങള്‍ ആണ് എന്ന് വെളിപ്പെടുത്തി വെറ്ററന്‍ ബ്രസീല്‍ ഡിഫണ്ടര്‍ തിയഗോ സില്‍വ.600 മില്യണ്‍ യൂറോ ചിലവക്കിയിട്ടും എവിടെയും എത്താത്ത ബ്ലൂസ് വലിയ സമ്മര്‍ദ ചുഴലിയില്‍ ആണ് അകപ്പെട്ടിരിക്കുന്നത്.മാനേജര്‍ ആയി മുന്‍ ചെല്‍സി ഇതിഹാസം ആയ ഫ്രാങ്ക് ലംപാര്‍ഡിനെ കൊണ്ട് വന്നപ്പോള്‍ അവര്‍ക്ക് ഒരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പ്രകടനം പോട്ടറെക്കാള്‍ മോശം ആണ്.

“പല പോസിഷനുകളിലും മികച്ച സൂപ്പര്‍ താരങ്ങള്‍ കളിക്കാനുണ്ട് ചെല്‍സിക്ക്.ഇത് ടീമിന്‍റെ ബാലന്‍സ് തകര്‍ത്തിരിക്കുന്നു.മുന്‍പുണ്ടായിരുന്ന താരങ്ങള്‍ പലരും അസ്വസ്ഥര്‍ ആയിരിക്കുന്നു.ടീമിലെ അവരുടെ സാന്നിധ്യം വരെ ഒരു ചോദി ചിഹ്നമായി നില്‍ക്കുകയാണ്.ഇപ്പോള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഉടന്‍ തന്നെ നിര്‍ത്തണം.ഇനി ചെയ്യാന്‍ പോകുന്ന എല്ലാ സൈനിങ്ങുകളും തന്ത്രപരമായിട്ട് വേണം നടത്താന്‍.അല്ലെങ്കില്‍ ഈ സീസണില്‍ ഉണ്ടായ അതെ ഫലം ആയിരിക്കും അടുത്ത സീസണിലും നമ്മെ കാത്തിരിക്കുന്നത്.” സില്‍വ ടിഎൻടി സ്പോർട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.