ഗാവിയുടെ എജന്റുമായി കൂടികാഴ്ച്ച നടത്തി ചെല്‍സി
ബാഴ്‌സലോണ യുവ താരമായ ഗാവിക്ക് വേണ്ടി നീക്കം നടത്താനുള്ള തീരുമാനത്തില്‍ ചെല്‍സി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലാമാസിയ അകാടെമിയില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് കയറിയ ഗാവി ഇതുവരെ ബാഴ്സക്ക് വേണ്ടി 87 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.നിലവില്‍ താരത്തിന്‍റെ പുതുക്കിയ കരാര്‍ ലാലിഗ റദ്ദ് ചെയ്തിരുന്നു.ഇത് സ്പെയിനില്‍ ഒരു കോളിളക്കം സൃഷ്ട്ടിച്ചു എങ്കിലും താരത്തിനെ കൊണ്ട് വീണ്ടും അടുത്ത സമ്മറില്‍ ഒന്ന് കൂടി ഒരു പുതിയ കരാറില്‍ ഒപ്പിടീപ്പിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് ബാഴ്സലോണ.

നിലവില്‍ ഗാവിയും ബാഴ്സയും തമ്മില്‍ ഉള്ളത് ലാമാസിയന്‍ കരാര്‍ ആണ്.ഈ സീസണോടെ ഒരു ഫ്രീ ഏജന്റായി ടീം വിടാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന് ഉണ്ട്.ചെല്‍സിയുടെ പ്രതിനിധികൾ മൂന്നാഴ്ച മുമ്പ് മാഡ്രിഡിൽ വെച്ച് ഗാവിയുടെ ഏജന്റുമായി കൂടിക്കാഴ്ച നടത്തിയതായി അഭ്യൂഹമുണ്ട്, ചർച്ച “വളരെ തൃപ്തികരമായ” ഒന്നായിരുന്നു എന്നാണ് കേള്‍ക്കുന്നത്.അടുത്ത സീസണില്‍ ചെല്‍സി മാനേജര്‍ ആയി വരാന്‍ സാധ്യത കൂടുതല്‍ ലൂയി എന്‍റിക്വെ ആണ്.അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആണ് ചെല്‍സി ഗാവിയെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും റൂമറുകള്‍ കേള്‍ക്കുന്നുണ്ട്.