EPL 2022 European Football Foot Ball Top News transfer news

മൊറോക്കന്‍ താരവും ബാഴ്സയും കൂടുതല്‍ അടുക്കുന്നു

April 10, 2023

മൊറോക്കന്‍ താരവും ബാഴ്സയും കൂടുതല്‍ അടുക്കുന്നു

റയൽ സോസിഡാഡ് മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡിയെ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നനിന്ന് പിന്മാറി ബാഴ്സലോണ.അടുത്ത സീസണില്‍ ബുസ്ക്കട്ട്സ് തുടര്‍ന്നാലും പോയാലും ഡിഫൻസീവ് മിഡ്ഫീൽഡ് സ്ലോട്ടില്‍ ഒരു പുതിയ താരത്തിനെ കൊണ്ട് വരണം എന്ന തീരുമാനത്തില്‍ തന്നെ ആണ് ബാഴ്സ മാനെജ്മെന്റ്.ആ പൊസിഷനില്‍ മാര്‍ട്ടിന്‍ സുബിമെന്റി മികച്ച ഒരു കൂട്ടിച്ചേര്‍ക്കല്‍ ആയിരിക്കും എന്നും സാവി കരുതുന്നു.

അദ്ദേഹത്തിന്റെ കേളി ശൈലി ഏറെ ഇഷ്ട്ടപ്പെടുന്ന സാവി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ക്ക് ബാഴ്സയെ വീണ്ടും ഉയരത്തില്‍ എത്തിക്കാന്‍ കഴിയും എന്ന് കരുതുന്നു.എന്നാല്‍ സോസിദാദ് താരത്തിനെ വിട്ട് നല്‍കണം എങ്കില്‍ ചോദിക്കുന്ന തുക 60 മില്യണ്‍ യൂറോയാണ്.യുവ താരത്തിനു വേണ്ടി ഇത്രക്കും വലിയ ഒരു റിസ്ക്‌ എടുക്കാന്‍ ബാഴ്സ തയ്യാര്‍ അല്ല.കൂടാതെ താരത്തിന്‍റെ മൂല്യം ഇത്രക്ക് ഇല്ല എന്നും അവര്‍ വിശ്വസിക്കുന്നു.ഇത് മൂലം രണ്ടാം ഓപ്ഷന്‍ ആയ സോഫിയാന്‍ അംറാബത്തിനു വേണ്ടിയായിരിക്കും ബാഴ്സലോണ പ്രയതനം നടത്താന്‍ പോകുന്നത് എന്ന് പ്രമുഖ ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയ ടോണി ജുവാൻമാർട്ടി വെളിപ്പെടുത്തി.

Leave a comment