ഐപിഎല്‍ 2023 ; ലീഗില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് ബാംഗ്ലൂര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ ആര്‍സിബി ലക്ക്നൌ സൂപ്പര്‍ ജയന്സ്റ്സിനെ നേരിടും.മുംബൈ ഇന്ത്യൻസിനെതിരെ എട്ട് വിക്കറ്റിന്റെ അവിസ്മരണീയ വിജയത്തോടെ തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിച്ച ബാംഗ്ലൂര്‍ അടുത്ത മത്സരത്തില്‍ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 81 റൺസിന് ദയനീയ പരാജയം നേരിട്ടു.നിലവില്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത് ഉള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത് ഉള്ള ജയന്റ്സിനെ നേരിടുന്നത് വളരെ കൗതുകകരമായ കാഴ്ച്ച തന്നെ ആയിരിക്കും.

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആയിരിക്കും മത്സരം.റീസ് ടോപ്ലി പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരത്തില്‍ പകരം വന്ന ഡേവിഡ് വില്ലി മികച്ച രീതിയില്‍ പന്തെറിഞ്ഞതിനാല്‍ ഇന്നത്തെ ടീമിലും താരം ഇടം നേടുമെന്ന് ആണ് റിപ്പോര്‍ട്ട്.കഴിഞ്ഞ മൂന്നു മത്സരത്തില്‍ രണ്ടു ജയം നേടിയ ലക്ക്നൌ ഈ സീസണില്‍ ആകെ പരാജയപ്പെട്ടത് ചെന്നൈക്കെതിരെ ആണ്.ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ജയന്റ്സ് കഴിഞ്ഞ മത്സരത്തില്‍ സണ്‍ റൈസേര്‍സ് ഹൈദരാബാദിനെതിരെ ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തു.ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ച്ചവെച്ച ക്രുനാല്‍ പാണ്ട്യ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്.