എല്‍ഷേക്കെതിരെ ക്ലീന്‍ ചീട്ടോടെ വിജയം നേടി ബാഴ്സലോണ
ഡി യോങ്ങ്,പെഡ്രി,ഉസ്മാന്‍ ഡെമ്പലെ,റഫീഞ്ഞ,സെര്‍ജിയോ ബുസ്ക്കട്ട്സ്,ബാല്‍ഡേ എന്നിങ്ങനെ തങ്ങളുടെ പ്രമുഖ താരങ്ങള്‍ ഒന്നും കളിക്കാതിരുന്ന മത്സരത്തില്‍ എല്‍ഷെക്കെതിരെ എതിരില്ലാത്ത നാല് ഗോള്‍ വിജയം നേടി ബാഴ്സലോണ.കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്താന്‍ പാടുപ്പെട്ട റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ഇരട്ട ഗോളോടെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

തന്‍റെ പിതാവ് നടത്തിയ വിവാദ അഭിമുഖം മൂലം സമ്മര്‍ദത്തിലായ അന്‍സു ഫാട്ടിയും ഒരു അത്യുഗ്രന്‍ ഗോളോടെ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.തീരെ ഫോമില്‍ അല്ലാത്ത ഫെറാന്‍ ടോറസും ബാഴ്സക്ക് വേണ്ടി ഗോള്‍ കണ്ടെത്തി.വിജയത്തോടെ ലീഗില്‍ റയലിനെതിരെ പതിനഞ്ച് പോയിന്റ് ലീഡ് നേടാന്‍ ബാഴ്സക്ക് കഴിഞ്ഞു.സെര്‍ജിയോ ബുസ്ക്കറ്റ്സിന് പകരം ഇന്നലെ ഡിഫന്‍സീവ് മിഡ് റോളില്‍ സാവി കളിപ്പിച്ചത് സെന്റര്‍ ബാക്ക് ആയ എറിക് ഗാര്‍സിയയെ ആയിരുന്നു.തരകേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ച ഗാര്‍സിയ തന്‍റെ പുതിയ റോളില്‍ വരും മത്സരങ്ങളില്‍ ഇനിയും കളിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.