ഹാലണ്ടിനെ സിറ്റിയില്‍ നിന്നും റാഞ്ചാന്‍ റയല്‍ മാഡ്രിഡ്
2024 സമ്മര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ച് റയല്‍ മാഡ്രിഡ്.കഴിഞ്ഞ വേനൽക്കാലത്ത് 51 മില്യൺ പൗണ്ടിന്റെ മൂല്യമുള്ള ട്രാന്‍സ്ഫറില്‍ താരം സിറ്റിയില്‍ എത്തി.ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രീമിയര്‍ ലീഗില്‍ ഗോളുകള്‍ അടിച്ചു കൂട്ടാന്‍ താരത്തിനു കഴിഞ്ഞു.

പെപ്പിന്റെ ഫുട്ബോള്‍ ഫിലോസഫിക്ക് യോജിച്ച സ്ട്രൈക്കര്‍ ആണ് താന്‍ എന്ന് താരം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.താരത്തിന്‍റെ പൊടുന്നനേയുള്ള ഫോമിലേക്ക് ഉള്ള തിരിച്ചുവരവ് റയല്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട് എന്നും ,കൂടാതെ വെറ്ററന്‍ സ്ട്രൈക്കര്‍ ബെന്‍സെമയുടെ ദീര്‍ഗകാല പകരക്കാരന്‍ ആയി മാറാനുള്ള കഴിവ് ഹാലണ്ടിന് ഉണ്ട് എന്നും മാഡ്രിഡ് വിശ്വസിക്കുന്നു.അദ്ദേഹത്തിന് വേണ്ടി സിറ്റി ഒരുക്കിയിരിക്കുന്ന 240 മില്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കാന്‍ ഉള്ള തീരുമാനത്തില്‍ ആണത്രേ മാഡ്രിഡ്.ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത് പ്രമുഖ സ്പാനിഷ് കായിക ദിന പത്രമായ എഎസ് ആണ്.